5000 രൂപ പെന്‍ഷന്‍: അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാവുന്ന തിയതി നീട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

5000 രൂപ പെന്‍ഷന്‍: അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാവുന്ന തിയതി നീട്ടി

ന്യൂഡൽഹി: ഓഗസ്റ്റിൽ അവസാനിക്കാനിരുന്ന അടൽ പെൻഷൻ യോജനയിൽ ചേരാവുന്ന കാലാവധി നീട്ടി. എന്നുവേണമെങ്കിലും പദ്ധതിയിൽ ചേരാം. അവസാന തിയതി നിശ്ചയിച്ചിട്ടില്ല. പദ്ധതിയിലെ അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. 18 വയസ്സുമുതൽ 40വയസ്സുവരെയുള്ളവർക്കാണ് പദ്ധതിയിൽ ചേരാൻ കഴിയുമായിരുന്നത്. പരമാവധി 65 വയസ്സുവരെ വിഹിതം അടയ്ക്കാം. 1000 രൂപമുതൽ 5000 രൂപവരെ പെൻഷൻ ലഭിക്കാവന്ന പദ്ധതി 2015ലാണ് സർക്കാർ അവതരിപ്പിച്ചത്. മോദി സർക്കാരിന്റെ ജനപ്രിയ പദ്ധതിയായ അടൽ പെൻഷൻ സ്കീമിൽ ഇതുവരെ ഒരുകോടിയിലേറെ പേർ ചേർന്നുകഴിഞ്ഞു. പദ്ധതിയിൽ അംഗങ്ങളായവർക്ക് പ്രതിമാസം ഉറപ്പുള്ള പെൻഷൻ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. കുറഞ്ഞ പെൻഷൻ ആയിരവും കൂടിയത് അയ്യായിരവുമാണ്. 5000 രൂപ പെൻഷൻ ലഭിക്കണമെങ്കിൽ ചേരുന്ന സമയത്തെ പ്രായത്തിനനുസരിച്ച് 210 രൂപ മുതൽ 1454 രൂപവരെയാണ് അടയ്ക്കേണ്ടത്. 60വയസ്സ് പരിധി 65 വയസ്സാക്കി ഉയർത്തിയിട്ടുണ്ട്. അംഗത്തിന്റെ കാലശേഷം 8.5 ലക്ഷത്തോളംവരുന്ന തുക പങ്കാളിക്കോ മറ്റ് അവകാശികൾക്കോ നൽകും.


from mathrubhumi.latestnews.rssfeed https://ift.tt/2QcUN7w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages