കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണവുമായി കൂടുതൽ കന്യാസ്ത്രീകൾ. ബിഷപ്പ് പലതവണ മോശമായി സ്പർശിച്ചെന്ന് സഭവിട്ട കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മൊഴി നൽകി. മഠത്തിൽവെച്ച് ബിഷപ്പ്ബലമായി ആലിംഗനം ചെയ്യുന്നതും ലൈംഗിക ചുവയോടെ പെരുമാറുന്നതും പതിവായിരുന്നെന്നും സഭവിട്ട കന്യാസ്ത്രീ പറഞ്ഞു. ബിഷപ്പിന്റെ മോശം പെരുമാറ്റം കാരണമാണ് രണ്ട് പേർ തിരുവസ്ത്രം ഉപേക്ഷിച്ചതെന്നും മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഭഗൽപൂർ ബിഷപ്പ് കുര്യൻ വലിയകണ്ടത്തിലിന്റെ മൊഴിയെടുക്കും. ജലന്ധർ ബിഷപ്പ് പീഢിപ്പിച്ച വിവരം ഭഗൽപൂർ ബിഷപ്പിനോട് പറഞ്ഞിരുന്നുവെന്ന കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. അതിനിടെ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് പരാതിക്കാരിയായ കന്യാസ്ത്രീയുടെ ബന്ധുക്കൾ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കും. കേസിൽ ഉന്നതരുടെ ഇടപെടൽ കാരണമാണ് അറസ്റ്റ് വൈകുന്നതെന്നാരോപിച്ച് നേരത്തേ ഇവർ രംഗത്ത് വന്നിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2wNCJb3
via
IFTTT
No comments:
Post a Comment