സിഡ്നി:പായ്വഞ്ചിയിൽ ഗോൾഡൻ ഗ്ലോബ് റേസ് മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയിൽനിന്ന് പുതിയ സന്ദേശങ്ങൾ ലഭിച്ചുവെന്ന് ഗോൾഡൻ ഗ്ലോബ് റേസ് അധികൃതർ. താൻ സുരക്ഷിതനാണെന്നും ജി പി എസ് സംവിധാനവും സാറ്റലൈറ്റ് ഫോണും പ്രവർത്തന ക്ഷമമാണെന്നും അഭിലാഷിൽ നിന്ന് പുതിയ സന്ദേശം ലഭിച്ചതായി അധികൃതർ അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ ഓസ്ട്രേലിയയിലെ പെർത്തിനു പടിഞ്ഞാറു ഭാഗത്തുനിന്ന് മൂവായിരത്തോളം കിലോമീറ്റർ അകലെ വച്ചാണ് അഭിലാഷ് അപകടത്തിൽപ്പെട്ടത്. ROLLED. DISMASTED. SEVERE BACK INJURY. CANNOT GET UP. എന്നായിരുന്നു അഭിലാഷ് ടോമിയിൽ നിന്ന് ആദ്യം സന്ദേശം ലഭിച്ചത്. ഇതേത്തുടർന്ന്തിരച്ചിലാനായി ഓസ്ട്രേലിയ വിമാനങ്ങൾ അയച്ചിരുന്നു. സമീപത്തെ എല്ലാ കപ്പലുകൾക്കും അടിയന്തര സന്ദേശം അയച്ചതായും ഓസ്ട്രേലിയൻ അധികൃതർ അറിയിച്ചു. ഇന്ത്യൻ നാവിക സേനയും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തൂരിയ എന്ന പായ്വഞ്ചിയിലാണ് അഭിലാഷ് സഞ്ചരിച്ചിരുന്നത്. അഭിലാഷ് എവിടെയാണുള്ളതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. അഭിലാഷിന് വേണ്ടിയുള്ള തിരച്ചിൽപുരോഗമിക്കുകയാണ്. ശക്തമായ കാറ്റിലും ഉയർന്ന തിരമാലയിലും പെട്ടാണ് അഭിലാഷിന്റെയും റേസിൽ പങ്കെടുക്കുന്ന മറ്റു രണ്ടു നാവികരുടെയും പായ്വഞ്ചികൾ അപകടത്തിൽപ്പെട്ടത്. പായ്വഞ്ചിയുടെ തൂണുകൾ ഒടിഞ്ഞുവീണതിനെ തുടർന്ന് അഭിലാഷിന്റെ മുതുകിന് സാരമായി പരിക്കേറ്റെന്നുമാണ് ലഭിക്കുന്ന വിവരം. ഫ്രാൻസ് തീരത്തുനിന്ന് ജൂലായ് ഒന്നിനാണ് ഗോൾഡൻ ഗ്ലോബ് റേസ് ആരംഭിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 30 പേരാണ് ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കുന്നത്. ആദ്യമായി പായ്വഞ്ചിയിൽ കടലിലൂടെ ലോകം ചുറ്റിയ സർ റോബിൻ നോക്സ് ജോൺസ്റ്റണിന്റെ ഐതിഹാസിക യാത്രയുടെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഗോൾഡൻ ഗ്ലോബ് റേസ് സംഘടിപ്പിക്കുന്നത്. 2013 ൽ ആണ് നാവികസേനയിൽ ലഫ്. കമാൻഡറായ അഭിലാഷ് തന്റെ അതിസാഹസികമായ ലോകസഞ്ചാരം പൂർത്തിയാക്കി ലോകത്തെ ഞെട്ടിച്ചത്. ആഴക്കടലിലൂടെ എങ്ങും തങ്ങാതെ ലോകം ചുറ്റുന്ന ആദ്യത്ത ഇന്ത്യക്കാരനായി അഭിലാഷ് ചരിത്രം കുറിച്ചു. 2012 നവംബറിൽ മുംബൈ തീരത്തു നിന്ന് മാദേയി എന്ന പായ്വഞ്ചിയിൽ പുറപ്പെട്ട്, നാലു ലക്ഷത്തോളം കിലോമീറ്റർ പിന്നിട്ട് 2013 ഏപ്രിൽ ആറിന് മുബൈയിൽ തന്നെ തിരിച്ചെത്തി. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷിന്റെ അച്ഛൻ ചാക്കോ ടോമി വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥനാണ്. content highlights:indian navy sailor Abhilash tomy met with accident during golden globe race
from mathrubhumi.latestnews.rssfeed https://ift.tt/2OJcYjU
via
IFTTT
No comments:
Post a Comment