കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിത്സയിലായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് മുൻപ് തന്നെഫ്രാങ്കോയെ കോടതിയിൽ ഹാജരാക്കും. ബിഷപ്പിനെ ആശുപത്രിയിൽ നിന്ന് പുറത്തെത്തിച്ചതും പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയതും വലിയ സുരക്ഷാ സൗകര്യങ്ങളോടു കൂടിയാണ്. ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയിരുന്ന ജനങ്ങൾ കൂവിവിളിച്ചുകൊണ്ടാണ് ബിഷപ്പിനെ വരവേറ്റത്. വൻ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെവളരെ പെട്ടെന്നു തന്നെ ബിഷപ്പിനെ ആശുപത്രിയിൽ നിന്ന് പോലീസ് ക്ലബ്ബിലേക്ക് എത്തിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് മുളയ്ക്കലിനെ വെള്ളിയാഴ്ച രാത്രി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വാർഡിൽ പ്രവേശിപ്പിച്ചത്. ബിഷപ്പിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
from mathrubhumi.latestnews.rssfeed https://ift.tt/2zmMoaZ
via
IFTTT
No comments:
Post a Comment