എന്ത് വന്നാലും നേരിടും; ആരേയും ഭയമില്ല- സിസ്റ്റര്‍ അനുപമ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

എന്ത് വന്നാലും നേരിടും; ആരേയും ഭയമില്ല- സിസ്റ്റര്‍ അനുപമ

കുറവിലങ്ങാട്: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ സമരം വിജയിപ്പിച്ചതിൽ എല്ലാവരോടും നന്ദിയുണ്ടെന്നും കടുത്ത സമ്മർദ്ദങ്ങൾക്കിടെയും ബിഷപ്പിനെ അറസ്റ്റ് ചെയ്ത അന്വേഷണസംഘത്തോടും പിന്തുണ നൽകിയ മാധ്യമങ്ങളോടും പ്രത്യേകം നന്ദി പറയുന്നതായും സമരത്തിന് നേതൃത്വം നൽകിയ കന്യാസ്ത്രീകൾ. ഇനി എന്ത് പ്രശ്നം വന്നാലും നേരിടും. ആരേയും ഭയമില്ല. സഭയുടെ ഭാഗത്ത് നിന്ന് എന്ത് നടപടി വന്നാലും നേരിടും. അത്തരമൊരു ധൈര്യത്തിലാണ് മുന്നോട്ട് പോകുന്നത്. ഞങ്ങളെ സംരക്ഷിക്കേണ്ട സഭയാണ് തള്ളിപ്പറഞ്ഞത്. മരിക്കേണ്ടി വന്നാലും സത്യം വെടിയരുതെന്നാണ് ബൈബിളിൽ പറയുന്നത്. ആ ബലത്തിലാണ് പിടിച്ചു നിന്നത്. കന്യാസ്ത്രീകൾക്ക് നേതൃത്വം നൽകിയ സിസ്റ്റർ അനുപമ പറഞ്ഞു. പ്രശ്നങ്ങൾ സഭാധികാരികൾ കേട്ടിരുന്നുവെങ്കിൽ തങ്ങൾക്ക് തെരുവിലിറങ്ങേണ്ടി വരില്ലായിരുന്നുവെന്നും ഈ സമരം വിഷമം പുറത്ത് പറയാൻ പറ്റാത്ത മറ്റുള്ള കന്യാസ്ത്രീകൾക്ക് വേണ്ടി കൂടിയാണെന്നും സി.അനുപമ പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റിനെത്തുടർന്ന് 14 ദിവസമായി കൊച്ചിയിലെ സമരപ്പന്തലിൽ നടത്തിവന്നിരുന്ന സമരം കന്യാസ്ത്രീകൾ ഇന്ന് അവസാനിപ്പിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2zmKUNX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages