ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. നെഞ്ചുവേദനയെ തുടർന്നാണ് മുളയ്ക്കലിനെ വെള്ളിയാഴ്ച രാത്രി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വാർഡിൽ പ്രവേശിപ്പിച്ചത്. കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയിൽ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഷപ്പിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം അര മണിക്കൂറിനുള്ളിൽ ബിഷപ്പിന് ആശുപത്രി വിടാനാകും. ആശുപത്രി പരിസരത്ത് പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ആശുപത്രിയിൽനിന്ന് കോട്ടയം പോലീസ് ക്ലബ്ബിലേക്കാണ് ബിഷപ്പിനെ കൊണ്ടു പോവുക. ശേഷംപതിനൊന്നുമണിയോടെ പാലാ കോടതിയിൽഹാജരാക്കും. അതേസമയം ബിഷപ്പിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ ആരോപിച്ചു. ഇന്നു തന്നെ ജാമ്യാപേക്ഷ സമർപ്പിക്കും. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ ബിഷപ്പിനെ കസ്റ്റഡിയിൽ നൽകേണ്ടതില്ലെന്നും അഭിഭാഷകൻ പറഞ്ഞു. content highlights:Bishop franco mulakkal discharged from kottayam medical college


from mathrubhumi.latestnews.rssfeed https://ift.tt/2NxSaPE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages