തിരുവനന്തപുരം: പ്രളയബാധയിൽ നഷ്ടപ്പെട്ട ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ ഒന്നാം വാള്യ പാഠപുസ്തകങ്ങൾ സെപ്റ്റംബർ 3 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഈ വർഷത്തെ രണ്ടാം വാള്യ പാഠപുസ്തകങ്ങളും ഇതിനോടൊപ്പം വിതരണം ചെയ്യും. പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ നോട്ട് ബുക്ക് വിതരണം ആരംഭിച്ചുകഴിഞ്ഞു. നഷ്ടപ്പെട്ട സ്കൂൾ ബാഗും മറ്റ് പഠനോപകരണങ്ങളും വിദ്യാർഥികൾക്ക് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2LMhH24
via
IFTTT
No comments:
Post a Comment