ടെഹ്രി: കനത്തമഴയേത്തുടർന്നുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഉത്തരാഖണ്ഡിൽ വലിയ തടാകം രൂപപ്പെട്ടു. ടെഹ്രി ഗർവാൾ- ഡെറാഡൂൺ അതിർത്തിയിലാണ് തടാകമുണ്ടായത്. 100 മീറ്റർ നീളവും 50 മീറ്റർ ആഴവുമുള്ളതാണ് പുതിയ തടാകം. ഉരുൾപൊട്ടലിനെ തുടർന്ന പരിസരവാസികളെ ഇവിടെ നിന്നും മാറ്റി കൊണ്ടിരിക്കുകയാണ്. ജില്ലാ ഭരണകൂടം ഈ പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.പ്രദേശത്ത് വൻ കൃഷി നാശമാണ് സംഭവിച്ചിരിക്കുന്നത്. തങ്ങളെ സർക്കാർ പുനരധിവസിപ്പിക്കണമെന്നാണ് കർഷകർ പറയുന്നത്. കുറച്ചുദിവസങ്ങളായി ഉത്തരാഖണ്ഡിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ബുധനാഴ്ച്ച കോട്ട് ഗ്രാമത്തിലുണ്ടായ ഉരുൾപൊട്ടലിൽ മൂന്നുപേർ മരിച്ചിരുന്നു. മഴക്കെടുതിയേയും ഉരുൾപൊട്ടലുകളേയും തുടർന്ന് നിരവധി വീടുകൾ തകർന്നു. അടുത്ത അഞ്ച് ദിവസം ഉത്തരാഖണ്ഡിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. ContentHighlights: Rainfall Landslides Form Long Lake In Uttarakhand
from mathrubhumi.latestnews.rssfeed https://ift.tt/2C8gOkH
via
IFTTT
No comments:
Post a Comment