മന്ത്രിമാരുടെ ഭാര്യമാര്‍ ഒരു മാസത്തെ പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

മന്ത്രിമാരുടെ ഭാര്യമാര്‍ ഒരു മാസത്തെ പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാര്യമാർ ഒരു മാസത്തെ പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ, മന്ത്രിമാരായ എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീല, ജി സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭ, കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ എസ്. സുലേഖ, സി. രവീന്ദ്രനാഥിന്റെ ഭാര്യ വിജയം എം.കെ, കെ. രാജുവിന്റെ ഭാര്യ ബി. ഷീബ, എ.കെ. ശശീന്ദ്രന്റെ ഭാര്യ എൻ.ടി. അനിതകൃഷ്ണൻ എന്നിവർ ചേർന്ന് 3,23,371 രൂപയുടെ ചെക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. സഹപാഠിക്ക് ചങ്ങാതിപ്പൊതിയുമായി മുഖ്യമന്ത്രിയുടെ കൊച്ചുമകൻ പ്രളയക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാൻ തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി നടത്തുന്ന സഹപാഠിക്ക് ചങ്ങാതിപ്പൊതി പദ്ധതിയിൽ പഠനോപകരണങ്ങൾ നൽകി മുഖ്യമന്ത്രിയുടെ കൊച്ചുമകൻ ഇഷാനും. രണ്ടാം ക്ലാസ് വിദ്യാർഥിയായ ഇഷാൻ ബാഗും അഞ്ചു നോട്ടുബുക്കും ഇൻസ്ട്രുമെന്റ് ബോക്സും കുടയും പേനകളും പെൻസിലും ചോറ്റുപാത്രവുമാണ് ജില്ലാ ശിശുക്ഷേമസമിതി ഭാരവാഹികളെ ഏൽപ്പിച്ചത്. എല്ലാം നഷ്ടപ്പെട്ട കുട്ടികൾക്ക് വേണ്ട ബാഗും നോട്ടുബുക്കും ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ കുട്ടികളിൽ നിന്ന് സമാഹരിച്ച് എത്തിക്കുകയാണ് ചങ്ങാതിപ്പൊതി. ഒരു ബാഗും അഞ്ചു നോട്ടുബുക്കും ഒരു ഇൻസ്ട്രുമെന്റ് ബോക്സും അഞ്ചു പെൻസിലും അഞ്ചു പേനയും ഒരു ചോറ്റുപാത്രവും കുടയും ഉൾപ്പെടുന്ന ഒരു കിറ്റാണ് ചങ്ങാതിപ്പൊതി. നൂറുകണക്കിന് കുട്ടികളിൽ നിന്ന് മികച്ച പ്രതികരണമാണ് ശിശുക്ഷേമ സമിതിക്ക് ലഭിക്കുന്നത്. പഠനോപകരണങ്ങൾ പൂർണമായി നഷ്ടപ്പെട്ട ആയിരത്തിലധികം കുട്ടികൾക്കായുള്ള കിറ്റ് ഇതിനോടകം ശേഖരിക്കാൻ സമിതിക്ക് സാധിച്ചു. ഭാഗികമായി പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവർക്കും നൽകും. കളക്ഷൻ ക്യാമ്പയിൻ സെപ്റ്റംബർ അഞ്ചു വരെ തുടരും. സ്കൂൾ കുട്ടികൾക്കും മുതിർന്നവർക്കും കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വാങ്ങി നൽകാം. എല്ലാ സർക്കാർ സ്കൂളുകളിലും സെപ്റ്റംബർ മൂന്നിന് സ്കൂൾ അധികൃതർ ഇവ സ്വീകരിക്കും. സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ സ്കൂളുകളിൽ എത്തുന്ന ജില്ലാ ശിശുക്ഷേമസമിതി ഭാരവാഹികൾ ഏറ്റുവാങ്ങി സെപ്റ്റംബർ ആറ്, ഏഴ് തീയതികളിൽ വിദ്യാഭ്യാസ വകുപ്പു മുഖേന അർഹരായ വിദ്യാർത്ഥികളുടെ കൈവശം എത്തിക്കും. ചെട്ടിക്കുളങ്ങര ജില്ലാ ശിശുക്ഷേമസമിതി ഓഫീസിലും, തൈക്കാട് സംസ്ഥാന ശിശുക്ഷേമസമിതി ഓഫീസിലും, വൈ.എം.ആർ. ജംഗ്ഷനിലെ ഇൻസ്പിരിറ്റ് ഐ.എ.എസ്. അക്കാദമിയിലും പഠനോപകരണങ്ങൾ ശേഖരിക്കും. വിശദവിവരങ്ങൾക്ക് 9447441464, 9495121620, 8129612726.


from mathrubhumi.latestnews.rssfeed https://ift.tt/2Poyo5G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages