ബിഷപ്പിനെതിരേ പരാതിനൽകിയ കന്യാസ്ത്രീക്ക് പി.സി. ജോർജിന്റെ അധിക്ഷേപം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

ബിഷപ്പിനെതിരേ പരാതിനൽകിയ കന്യാസ്ത്രീക്ക് പി.സി. ജോർജിന്റെ അധിക്ഷേപം

കോട്ടയം: ജലന്ധർ ബിഷപ്പിനെതിരേ പരാതിനൽകിയ കന്യാസ്ത്രീയെ പരസ്യമായി അധിക്ഷേപിച്ച് പി.സി. ജോർജ് എം.എൽ.എ. ജോർജ് ശനിയാഴ്ച കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിനിടെ കന്യാസ്ത്രീയെ മോശം പദം ഉപയോഗിച്ച്‌ വിമർശിച്ചു. ബിഷപ്പ് വൃത്തികേട് കാണിച്ചതായി കരുതുന്നില്ലെന്നും ജോർജ് പറഞ്ഞു. പത്രസമ്മേളനത്തിൽനിന്ന്: “പന്ത്രണ്ട് തവണ * ... പതിമൂന്നാം പ്രാവശ്യമായപ്പോൾ ബലാത്സംഗമെന്ന് പരാതി. പീഡനത്തിന് വിധേയയായിട്ടുണ്ടെങ്കിൽ കന്യാസ്ത്രീ എന്തുകൊണ്ട് ആദ്യംതന്നെ പരാതി കൊടുത്തില്ല. ... കന്യാസ്ത്രീകൾ എല്ലാവരും അത്തരക്കാരല്ല. ആയിരത്തിൽ ഒന്നോരണ്ടോ പേർ അങ്ങനെയുണ്ടാകാം. വൃത്തികേട് കാണിച്ചിട്ടുണ്ടെങ്കിൽ ബിഷപ്പിനെ പിടിച്ച് അകത്തിടണം. ബിഷപ്പ് അങ്ങനെ ചെയ്തിട്ടുണ്ടെന്ന് കരുതുന്നില്ല. നേരിട്ട് കണ്ടാലേ എനിക്ക് ബോധ്യമാകൂ. കന്യാസ്ത്രീ എന്ന വാക്കിന് അർഥം കന്യകാത്വം നഷ്ടമാകാത്ത സ്ത്രീ എന്നാണ്. ... ഈ വിഷയം പഠിച്ചപ്പോൾ കന്യാസ്ത്രീ ആണ് കുഴപ്പക്കാരിയെന്നാണ് മനസ്സിലായത്. പരാതിക്കാരിയുടെ മൊഴിയിൽ പൊരുളില്ലെന്ന് ബോധ്യമായതിനാലാണ് പോലീസ് നടപടി വൈകുന്നത്.ബിഷപ്പിനെതിരേ ആരോപണമുന്നയിച്ച കന്യാസ്ത്രീകളെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം. പദവിയിൽ തുടരാൻ ബിഷപ്പും അർഹനല്ല. സ്ത്രീസുരക്ഷാ നിയമം ദുരുപയോഗിക്കുന്നത് തെറ്റാണ്. ഇതേ നിലപാടാണ് പി.കെ. ശശി എം.എൽ.എ.യുടെ കാര്യത്തിലുമുള്ളത്. ശശിയെ ജയിലിൽ അടയ്ക്കുന്നതിനോട് താത്പര്യമില്ല. ഈ സംഭവത്തിൽ അന്വേഷണം എങ്ങനെ വേണമെന്ന് പരാതിക്കാരി നിശ്ചയിക്കട്ടെ. വിൻസെന്റ് എം.എൽ.എ.യെയും കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചത് ശരിയായില്ല. കുന്പസാര രഹസ്യത്തിന്റെപേരിൽ പീഡിപ്പിച്ചുവെന്ന കേസിലെ പരാതിക്കാരിക്കെതിരേ വ്യഭിചാര കുറ്റമാണ് ചുമത്തേണ്ടത്.സ്വവർഗരതി നിയമവിധേയമാക്കിയത് പ്രകൃതിവിരുദ്ധമാണ്. സ്ത്രീ സ്ത്രീയെയും പുരുഷൻ പുരുഷനെയും വിവാഹം കഴിച്ചാൽ പിൻതലമുറ എങ്ങനെയുണ്ടാകും. (* പ്രസിദ്ധീകരണ യോഗ്യമല്ലാത്ത പദങ്ങൾ ഒഴിവാക്കിയിരിക്കുന്നു)


from mathrubhumi.latestnews.rssfeed https://ift.tt/2O1Tqqu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages