ഹൂസ്റ്റൺ: യു.എസിൽ ദത്തുപുത്രിയെ കൊലപ്പെടുത്തിയതിന് വിചാരണനേരിടുന്ന മലയാളിദമ്പതിമാരുടെയും ബന്ധുക്കളുടെയും വിസ റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. 2017 ഒക്ടോബറിൽ ഡാലസിലാണ് മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസിനെ മരിച്ചനിലയിൽ കണ്ടത്. കേസിൽ കുട്ടിയുടെ വളർത്തച്ഛൻ വെസ്‍ലി മാത്യൂസിൻറെയും ഭാര്യ സിനി മാത്യൂസിന്റെയും പേരിൽ യു.എസ്. കോടതി കുറ്റംചുമത്തിയിരുന്നു.വെസ്‍ലിയുടെയും സിനിയുടെയും ബന്ധുക്കളുടെയും വിസ റദ്ദാക്കുമെന്നും വിദേശപൗരന്മാർക്ക് പൗരത്വം നൽകുന്ന ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒ.ഐ.സി.) കാർഡ് റദ്ദാക്കുമെന്നും ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുൽ ജനറൽ അനുപം റായ് പറഞ്ഞു. ഇവർ ഇന്ത്യയിലേക്ക് വരുന്നതിൽ ഇന്ത്യൻ സമൂഹത്തിനുള്ള എതിർപ്പ് പരിഗണിച്ചാണ് തീരുമാനം. ഇവരെ കരിമ്പട്ടികയിൽപ്പെടുത്തുമെന്നും അനുപം റായ് പറഞ്ഞു. വെസ്‍ലി മാത്യൂസിന്റെ മാതാപിതാക്കൾ, കുടുംബസുഹൃത്തുക്കളായ മനോജ് എൻ. എബ്രഹാം, നിസ്സി എബ്രഹാം തുടങ്ങിയവരുടെ ഐ.ഒ.സി. കാർഡുകളും റദ്ദാക്കിയേക്കും. വെസ്‍ലിയും സിനിയും ഇപ്പോൾ ഡാലസിലെ ജയിലിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2oPqhUy
via
IFTTT
No comments:
Post a Comment