പുയാപ്ലേ... വിളികേട്ട് അന്തം വിട്ട് പാകിസ്താന്‍ താരം ഷൊയ്ബ് മാലിക്, ഒടുവില്‍ പ്രതികരണവും (വീഡിയോ) - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

പുയാപ്ലേ... വിളികേട്ട് അന്തം വിട്ട് പാകിസ്താന്‍ താരം ഷൊയ്ബ് മാലിക്, ഒടുവില്‍ പ്രതികരണവും (വീഡിയോ)

ദുബായ്: ഏവരും കാത്തിരുന്ന മത്സരമായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പിലെ പോരാട്ടം. മലയാളികള്‍ ഏറെയുള്ള നഗരമായ ദുബായില്‍ വെച്ചായിരുന്നു ഇന്ത്യ-പാക് പോരാട്ടം. അതിനാല്‍ തന്നെ നിരവധി മലയാളികള്‍ മത്സരം കാണാന്‍ എത്തിയിരുന്നു. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ചിര വൈരികളായ പാകിസ്താനെ എട്ട് വിക്കറ്റിന് ഇന്ത്യ തോല്‍പ്പിച്ചു. ഇതോടെ ആരാധകരുടെ സന്തോഷവും ഇരട്ടിയായി.

എന്നാല്‍ മത്സരത്തിനിടെ നടന്ന ഒരു രസകരമായ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. കളികാണാനെത്തിയ ഒരു കൂട്ടം മലയാളികളാണ് വീഡിയോയ്ക്ക് പിന്നിലുള്ളത്. ഇന്ത്യ ബാറ്റ് ചെയ്യുന്ന സമയം ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്തിരുന്ന പാക് താരം ഷോയ്ബ് മാലിക്കാ് വീഡിയോയുടെ ഹൈലൈറ്റ്.

മാലിക്കിന് പിന്നില്‍ ഗാലറിയില്‍ ഇരുന്ന് കളി കണ്ടിരുന്ന മലയാളികള്‍ മാലികിനെ 'പുയാപ്ലെ.....പുയാപ്ലെ' എന്ന് വിളിച്ചു. തന്റെ പേര് കേട്ട് മാലിക് തിരിഞ്ഞ് നോക്കുകയും ചെയ്തു. എന്നാല്‍ സംഭവം എന്താണെന്ന് താരത്തിന് വ്യക്തമായില്ല. എന്നാല്‍ മലയാളി കാണികള്‍ ചിരിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വയറലാണ്.

കണ്ണൂരുകാരാണ് വീഡിയോയ്ക്ക് പിന്നിലെന്ന് പോസ്റ്റിന് താഴെയുള്ള കമന്റുകള്‍ പറയുന്നത്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെയാണ് മാലിക് വിവാഹം ചെയ്തിരിക്കുന്നത്. അതിനാല്‍ എത്രകാലം കഴിഞ്ഞാലും മാലിക് ഇന്ത്യക്കാര്‍ക്ക് പുയാപ്ല തന്നെയാണെന്നും ചിലര്‍ പറയുന്നു.

വീഡിയോ കാണാം;



from mangalam.com https://ift.tt/2xrhj4z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages