ബംഗലുരു: ഇന്ത്യയിലെ 17 ബാങ്കുകള്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്ന വിജയ് മല്യയുടെ രണ്ടു സ്വകാര്യ ഹെലികോപ്റ്ററുകള്‍ ലേലത്തില്‍ വിറ്റുപോയത് എട്ടു കോടി രൂപയ്ക്ക്. ഡല്‍ഹിയിലെ കമ്പനിയായ ചൗധരി ഏവിയേഷനാണ് വാങ്ങിയത്. ബംഗലുരുവിലെ കടം തിരിച്ചപിടിക്കല്‍ ട്രൈബ്യൂണല്‍ ഇ - ലേലമായിരുന്നു നടത്തിയത്.
ഓരോ ഹെലികോപ്റ്ററിനും 4.37 കോടി എന്ന നിരക്കില്‍ 8.75 കോടിക്ക് രണ്ടു വിമാനങ്ങള്‍ ലേലം കൊണ്ടതായി ചൗധരി ഏവിയേഷന്‍ ഡയറക്ടര്‍ സത്യേന്ദ്ര ഷെരാവത്ത് പറഞ്ഞു. 2007 നും 2012 നും ഇടയില്‍ വിജയ്മല്യയും കിംഗ്ഫിഷറും ചേര്‍ന്ന് എടുത്ത വായ്പാ ഇനത്തില്‍ കോടികള്‍ തട്ടിയതായി 2013 ല്‍ വിജയ്മല്യയ്‌ക്കെതിരേ 17 ബാങ്കുകളാണ് വഞ്ചനയ്ക്ക് കേസ് കൊടുത്തത്.
ഹെലികോപ്റ്ററുകളില്‍ ഒരെണ്ണം അഞ്ച് സീറ്റുകള്‍ വരുന്ന പത്തുവര്‍ഷം പഴക്കമുള്ള യൂറോകോപ്റ്റര്‍ ബി155 ആണ്. 2013 ല്‍ അവസാനമായി പറന്ന ഈ ഹെലികോപ്റ്റര്‍ നല്ല എഞ്ചിന്‍ കാര്യക്ഷമതയോടെ മുംബൈയിലെ ജുഹു വീമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ്. മൂന്ന് സ്ഥാപനങ്ങള്‍ ലേലത്തിനുണ്ടായിരുന്ന ഹെലികോപ്റ്ററിന് 1.75 കോടിയായിരുന്നു ലേലം കൊളളാനുള്ള അടിസ്ഥാന വില.
from mangalam.com https://ift.tt/2PN6RLB
via IFTTT
No comments:
Post a Comment