കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ യാത്രാവിമാനം ഇറക്കി പരിശോധന നടത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ യാത്രാവിമാനം ഇറക്കി പരിശോധന നടത്തി

കണ്ണൂര്‍ വിമാനത്താവളത്തിന് കൊമേഴ്ഷ്യല്‍ ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി വലിയ യാത്രാവിമാനം പറത്തിയുള്ള പരിശോധന ഇന്ന് ആരംഭിച്ചു. 190 സീറ്റുകളുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിങ് വിമാനമാണ് ഇന്ന് കണ്ണൂരില്‍ ഇറക്കിയത്.

അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നിബന്ധന പ്രകാരമുള്ള ഡി.വി.ആര്‍.ഒ പരീക്ഷണത്തിനാണ് യാത്രവിമാനമിറങ്ങിയത്. എയര്‍ട്രാഫിക് കണ്‍ട്രോളില്‍നിന്ന് റൂട്ടുകളുടെ നിര്‍ണയം, എയര്‍പോര്‍ട്ടുകള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്ന റേഡിയോ നാവിഗേഷന്‍ തുടങ്ങിയവയുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

ആറുതവണ വിമാനം പറത്തിനോക്കിയും മര്‌റു സുരക്ഷാകാര്യങ്ങള്‍ പരിശോധിച്ചുമാണ് നടപടി പൂര്‍ത്തിയാക്കുക. ആദ്യമായാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനമിറക്കി പരിശോധന നടത്തുന്നത്.

വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിന് മുന്നോടിയായി എത്തിയ ഡിജിസിഎയുടെ രണ്ടംഗ സംഘം ബുധനാഴ്ച വൈക്കിട്ട് എത്തി പരിശോധന നടത്തി തിരിച്ചുപോയിരുന്നു. ഇതോടെ കണ്ണൂര്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകും.



from mangalam.com https://ift.tt/2PL48lC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages