തൃശ്ശൂര്‍ : ഓണം ബംപര്‍ ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ച ആ ഭാഗ്യവതി തൃശ്ശൂര്‍ സ്വദേശിനി വല്‍സല വിജയന്‍ (58). ഭര്‍ത്താവ് മരിച്ച വത്സലയുടെ വാടക വീട്ടിലേയ്ക്കാണ് ആ ഭാഗ്യം എത്തിയിരിക്കുന്നത്.
തൃശ്ശൂര്‍ ചിറ്റിലപ്പള്ളി സ്വദേശിയായ ഇവര്‍ ഇപ്പോള്‍ അടാട്ടാണ് വാടകയ്ക്ക് താമസിക്കുന്നത്. കാലപ്പഴക്കത്തെ തുടര്‍ന്ന് വീട് തകര്‍ന്നതിനെ തുടര്‍ന്നാണ് വത്സലയും മൂന്ന് മക്കളും വാടക വീട്ടിലേയ്ക്ക് മാറിയത്. ഏജന്‍സി കമ്മിഷനും നികുതിയും കിഴിച്ച് 6.34 കോടി രൂപ വത്സലയ്ക്ക് ലഭിക്കും.
വത്സലയുടെ കൈവശം ഉണ്ടായിരുന്ന ടിബി 128092 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 10 സീരിയസുകളിലായി ആകെ 45 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണ് ഇത്തവണ അടിച്ചത്. ഒന്നാം സമ്മാനമായ 10 കോടി രൂപ ഒരാള്‍ക്കും രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേര്‍ക്കും മൂന്നാം സമ്മാനമായ 10 ലക്ഷം 20 പേര്‍ക്കും ലഭിക്കും. സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ ഒന്‍പതുപേര്‍ക്ക് നല്‍കും. 20 പേര്‍ക്ക് ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ചു ലക്ഷം തന്നെയാണ്.
ഒരുലക്ഷം, 5000, 3000, 2000,1000,500 എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങള്‍. 70 കോടി രൂപ ആകെ സമ്മാനത്തുകയായി വിതരണം ചെയ്യേണ്ടി വരുമെന്നാണ് ലോട്ടറി വകുപ്പിന്റെ കണക്കുകൂട്ടല്‍. 250 രൂപയായിരുന്നു ടിക്കറ്റ് വില.
from mangalam.com https://ift.tt/2xp7dkK
via IFTTT
No comments:
Post a Comment