വായടപ്പിക്കാന്‍ നോക്കേണ്ടെന്ന് ജോയ് മാത്യു; പ്രകടനം നടത്തിയ കേസില്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

വായടപ്പിക്കാന്‍ നോക്കേണ്ടെന്ന് ജോയ് മാത്യു; പ്രകടനം നടത്തിയ കേസില്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

കോഴിക്കോട് : ബിഷപ്പിന്റെ പീഡനത്തിന് ഇരയായെന്ന പരാതിയുമായി രംഗത്തെത്തിയ കന്യാസ്ത്രീയ്ക്ക് അനുകൂലമായി മിഠായിത്തെരുവിലെ നിരോധിത മേഖലയില്‍ പ്രകടനം നടത്തിയ കേസില്‍ നടന്‍ ജോയ് മാത്യു കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു, നിരോധിത മേഖലയില്‍ അതിക്രമിച്ചു കടന്നു, അന്യായമായി സംഘം ചേര്‍ന്നു, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ജോയ് മാത്യുവിനും പ്രകടനത്തില്‍ പങ്കുചേര്‍ന്ന മറ്റുള്ളവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്.

പിഴയടച്ച് സ്‌റ്റേഷനില്‍ ജാമ്യം നേടാനാണ് എത്തിയത് എങ്കിലും കേസ് പോലീസ് കോടതിയ്ക്ക് കൈമാറുകയായിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്നും വായടപ്പിക്കാന്‍ നോക്കേണ്ടെന്നും ജോയ് മാത്യു പ്രതികരിച്ചു.

അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കാന്‍ കഴിയാത്ത തരത്തില്‍ നിശബ്ദരാക്കാനുള്ള ശ്രമമായാണ് ഇതിനെ കാണുന്നത്. മുദ്രാവാക്യം പോലും ഇല്ലാതെ വെറും പ്ലക്കാര്‍ഡും പിടിച്ച് നടത്തിയ പ്രകടനത്തിനെതിരെയാണ് ഇത്രയും ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിരിക്കുന്നത്. ഇവിടെ ബന്ദിന് എന്തും തകര്‍ക്കാം... നിയമസഭ വരെ അടിച്ചു പൊളിക്കാം അതിനൊന്നും യാതൊരു പ്രശ്‌നവുമില്ലെന്നും ജോയ് മാത്യു പറഞ്ഞു.



from mangalam.com https://ift.tt/2N29ves
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages