സിഡ്നി: ഗോൾഡൻ ഗ്ലോബ് റേസിനിടെ അപകടത്തിൽപ്പെട്ട ഇന്ത്യൻ നാവികൻ അഭിലാഷ് ടോമി കരയിലെത്തി. ഫ്രഞ്ച് ഫിഷറീസ് പട്രോളിങ് കപ്പലായ ഓസിരിസിൽ അഭിലാഷിനെ ആംസ്റ്റർഡാം ദ്വീപിലെത്തിച്ചു. ആംസ്റ്റർഡാമിൽ വിശദമായ വൈദ്യപരിശോധനയ്ക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മുതുകിന് സാരമായി പരിക്കേറ്റതിനാൽ എക്സ്റേ എടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ആംസ്റ്റർഡാമിൽ നിന്ന് തന്നെ ചെയ്യും. ഗോൾഡൻ ഗ്ലോബ് റേസ് അധികൃതർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിലാഷിനൊപ്പം മത്സരിച്ച ഐറിഷുകാരൻ ഗ്രെഗർ മക്ഗെക്കിനേയും ആംസ്റ്റർഡാം ദ്വീപിലെത്തിച്ചിട്ടുണ്ട്. അഭിലാഷിന് പരിക്കേറ്റതോടെ രക്ഷിക്കാനായി ഗ്രെഗർ റേസിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ തന്റെ പായ്വഞ്ചിയുമായി ഗ്രെഗറിന് അഭിലാഷിനടുത്തെത്താനായില്ല. തുടർന്ന് ഫ്രഞ്ച് കപ്പൽ ഓസിരിസ് അഭിലാഷിനൊപ്പം ഗ്രെഗറിനേയും രക്ഷിക്കുകയായിരുന്നു. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് ഓസിരിസ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. ആംസ്റ്റർഡാമിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം അഭിലാഷിന്റെ ആരോഗ്യനില വിശദമായി പരിശോധിക്കും. തുടർന്ന് മൗറീഷ്യസിലേക്ക് വിഗദ്ധ ചികിത്സയ്ക്കായി കൊണ്ടുപോവുകയും ചെയ്യും. Read More:മൗറീഷ്യസിൽ എത്താൻ കുറഞ്ഞത് 3 ദിവസം; അഭിലാഷിനെ ഇന്ത്യയിലെത്തിക്കൽ വെല്ലുവിളി ഇന്ത്യൻ നാവികസേനയുടെ ഐ എൻ എസ് സത്പുരയിലാണ് ആംസ്റ്റർഡാം ദ്വീപിൽനിന്ന് അഭിലാഷിനെ മൗറീഷ്യസിലേക്ക് കൊണ്ടുപോവുക. അവിടെ നിന്ന് വിമാനമാർഗം ചെന്നൈയിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂലായ് ഒന്നിനാണ് ഫ്രാൻസിലെ ലെ സാബ്ലോ ദൊലോൻ തീരത്തുനിന്ന് അഭിലാഷ് ഗോൾഡൻ ഗ്ലോബ് റേസ് പ്രയാണം ആരംഭിച്ചത്. തൂരിയ എന്ന പായ്വഞ്ചിയിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മോശം കാലാവസ്ഥയെ തുടർന്നാണ് ഓസ്ട്രേലിയയിലെ പെർത്തിൽനിന്ന് 3300 കിലോമീറ്റർ അകലെവച്ച് അഭിലാഷിന്റെ പായ്വഞ്ചി അപകടത്തിൽപ്പെട്ടത്. Content Highlights: Abhilash Tomy has been transferred ashore at Amsterdam Island
from mathrubhumi.latestnews.rssfeed https://ift.tt/2xBs2JX
via
IFTTT
No comments:
Post a Comment