ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ജന്മദിനാഘോഷചടങ്ങിൽ സിഖ് തലപ്പാവ് ധരിച്ച് പരേഡിൽ പങ്കെടുത്ത് ചരിത്രത്തിലിടം നേടിയ ബ്രിട്ടീഷ് സേനയിലെ സിഖുകാരനായ സൈനികൻ ചരൺപ്രീത് സിങ് ലാലിനെതിരെ മയക്കുമരുന്ന് ഉപയോഗത്തിന് കേസെടുത്തു. കൊക്കൈൻ ഉപയോഗിച്ചതായി പരിശോധനയിൽ തെളിഞ്ഞതാണ് ചരൺപ്രീത് സിങ്ങിന് വിനയായത്. സൈന്യത്തിൽ നിന്ന് ചരൺപ്രീതിനെ പിരിച്ചുവിട്ടേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂണിൽ രാജ്ഞിയുടെ പിറന്നാളോഘോഷത്തിന്റെ ഭാഗമായുള്ള സൈനിക പരേഡിൽ തലപ്പാവും താടിയും ധരിച്ചെത്തിയ ചരൺ പ്രീതായിരുന്നു ഏറ്റവും ശ്രദ്ധ നേടിയത്. ചരൺപ്രീത് ലോകമാധ്യമങ്ങളുടെ വാർത്തകളിലിടം നേടുകയും ചെയ്തിരുന്നു. Photo tweeted by UKs Press Association തന്റെ മയക്കുമരുന്നുപയോഗത്തെക്കുറിച്ച് ക്യാംപിൽ ചരൺപ്രീത് തന്നെ പറയുമായിരുന്നു. മയക്കുമരുന്നുപയോഗം പിടിക്കപ്പെട്ടാൽ അതിനർഹമായ ശിക്ഷ ലഭിക്കുമെന്ന് സൺ റിപ്പോർട്ട് ചെയ്തു. കൊക്കൈൻ ക്ലാസ് എ വിഭാഗത്തിൽ പെടുന്നതു കൊണ്ട് ചരണിന് ഉദ്യോഗം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. എലിസബത്ത് രാജ്ഞിയുടെ 92-ാം പിറന്നാളിന് നടന്ന പരേഡിൽ പങ്കെടുത്ത 1000 സൈനികരിൽ ഒരാളായി ചരൺപ്രീത് പ്രധാനവാർത്തകളിൽ നിറഞ്ഞു നിന്നു. പഞ്ചാബിൽ ജനിച്ചുവെങ്കിലും കുടുംബത്തോടൊപ്പം ബ്രിട്ടണിലേക്ക് പോയ ചരൺ 2016 ജനുവരിയിലാണ് സൈനികസേവനം ആരംഭിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2N0IbND
via
IFTTT
No comments:
Post a Comment