തിരുവനന്തപുരം: ക്ഷേത്രദര്‍ശനത്തിന് പോയി മടങ്ങി വരുമ്പോള്‍ അപകടത്തില്‍ പെട്ടു മരണമടഞ്ഞ മകള്‍ തേജസ്വിബാല വയലിനിസ്റ്റ് ബാലഭാസ്‌ക്കറിനും ഭാര്യയ്ക്കും 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ കുട്ടി. തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ മകള്‍ക്ക് വേണ്ടിയുള്ള വഴിപാട് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം നടന്നതും. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്മിയും കുഞ്ഞ് മരിച്ചത് ഇതുവരെ അറിഞ്ഞിട്ടില്ല. ക്ഷേത്രദര്‍ശനത്തിന് ശേഷം തിരികെ മടങ്ങവേ കഴക്കൂട്ടം താമരക്കുളത്ത് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം.
അപകടം ഉണ്ടായ ഉടനെ തന്നെ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത കുഞ്ഞ് ബോധരഹിതയായിരുന്നു. കുട്ടിയെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചിരുന്നു. അപകടം നടക്കുമ്പോള്‍ വാഹനത്തിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ മടിയില്‍ കിടന്നുറങ്ങുകയായിരുന്നു മകള്‍ തേജസ്വി ബാല.
ഭാര്യ ലക്ഷമി പിറകിലെ സീറ്റിലായിരുന്നു. ബാലഭാസ്‌കറിന്റേയും ഭാര്യയുടേയും നില അതീവ ഗുരുതരമായി തുടരുകയാണ്. ബാലഭാസ്‌കറിന് തലയ്ക്കും നെട്ടെല്ലിനും സാരമായ പരിക്കാണ് ഉള്ളത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഭാര്യ ലക്ഷമിയ്ക്കും ചിലപ്പോള്‍ ശസ്ത്രക്രിയ വേണ്ടി വരും എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്റെ രണ്ട് കാലുകളും അപകടത്തില്‍ ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിലാണ്. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
യാത്രയ്ക്കിടയില്‍ ദേശീയപാതയില്‍ നിന്നും തെന്നിമാറിയ ഇന്നോവ കാര്‍ വഴിയരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സംഭവസമയം അതുവഴി കടന്നു പോയ വാഹനത്തിലെ യാത്രക്കാര്‍ നല്‍കിയ വിവരമനുസരിച്ച് സ്ഥലത്ത് എത്തിയ ഹൈവേ പൊലീസാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനം വെട്ടിപ്പൊളിച്ച് നാല് പേരെയും പുറത്തെടുത്തത്.
ആശുപത്രിയിലെത്തിക്കും മുന്‍പേ തന്നെ മകള്‍ മരണപ്പെട്ടു. പള്ളിപ്പുറത്ത് നിന്നും ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച ബാലഭാസ്‌കറിനേയും ഭാര്യ ലക്ഷ്മിയേയും അവിടെ നിന്നും അനന്തപുരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
from mangalam.com https://ift.tt/2xCMN86
via IFTTT
No comments:
Post a Comment