കന്യാസ്ത്രീയെ അധിക്ഷേപിച്ച് ശ്രദ്ധനേടാൻ ശ്രമിക്കുന്നവരെ അവഗണിക്കുകയാണ് വേണ്ടതെന്ന് ശബാന ആസ്മി. കന്യാത്രീക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ സ്വര ഭാസ്കറിനെ പരിഹസിച്ച് അഗ്നി ഹോത്രി ഒരു ട്വീറ്റ് ചെയ്തത് വലിയ വിവാദമായിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് ശബാനയുടെ പ്രതികരണം. അഗ്നിഹോത്രിക്ക് മറുപടി നൽകേണ്ടതില്ലെന്നും അയാളെ അവഗണിക്കണമെന്നും ശബാന ആസ്മി ട്വീറ്റ് ചെയ്തു. ജനശ്രദ്ധ നേടാനാണ് അവർ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ച പി.സി ജോർജ് എം.എൽ.എയ്ക്കെതിരേ ബോളിവുഡ് താരങ്ങളക്കം നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും വിഷയത്തിൽ വനിതാ കമ്മീഷൻ ഇടപെടണമെന്നും രവീണ ടണ്ടൻ അഭിപ്രായപ്പെട്ടു. മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും ധ്രുവീകരണം സമൂഹത്തെ മലിനമാക്കുന്നതായും ഇത് ഛർദിക്കാൻ ഇട വരുത്തുന്നുവെന്നും സ്വര ഭാസ്കർ ട്വീറ്റ് ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2O7JhbL
via
IFTTT
No comments:
Post a Comment