സഭയ്ക്ക് അപമാനം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളി ലത്തീന്‍ സഭ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

സഭയ്ക്ക് അപമാനം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളി ലത്തീന്‍ സഭ

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ തള്ളി ലത്തീൻ സഭ. ഫ്രാങ്കോ മുളയ്ക്കൽ നേരത്തെതന്നെ രാജിവെക്കേണ്ടതായിരുന്നുവെന്ന് കേരള റീജിയണൽ ലത്തീൻ കാത്തലിക് കൗൺസിൽ ആവശ്യപ്പെട്ടു. വ്യക്തിപരമായി തനിക്കെതിരെ ഉയർന്ന ആരോപണങ്ങളും വിമർശനങ്ങളും സഭയ്ക്കെതിരായ നിലപാടാണ് എന്ന ഫ്രാങ്കോയുടെ വ്യാഖ്യാനം ശരിയല്ല. ഇക്കാര്യത്തിൽ ഞാനാണ് സഭ എന്ന നിലപാടും ശരിയല്ല. സഭാവിശ്വാസികൾക്ക് അപമാനമുണ്ടാക്കുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ലത്തീൻ സഭാ വാക്താവ് ഷാജി ജോർജ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സഭാ പിതാവെന്ന നിലയിൽ ഫ്രാങ്കോ ഉയർത്തിപ്പിടിക്കേണ്ട ധാർമിക ബോധവും നീതിബോധവും വിശ്വാസസ്ഥൈര്യവുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. തികച്ചും വ്യക്തിപരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയർന്നിരിക്കുന്നത്. അത്തരം ആരോപണങ്ങളുണ്ടാകുമ്പോൾ ഉന്നതസ്ഥാനീയർ പുലർത്തേണ്ട ധാർമിക നടപടികളാണ് വിശ്വാസികൾ ആഗ്രഹിക്കുന്നത്. രാജിവെക്കാൻ ആഗ്രിഹിച്ചിരുന്നുവെന്ന ഫ്രാങ്കോയുടെ പ്രസ്താവന നേരത്തെ തന്നെ ഉണ്ടാകേണ്ടതായിരുന്നു. സഭാ വിശ്വാസികൾക്ക് അപമാനവും ഇടർച്ചയുമുണ്ടാകുന്ന നടപടികളാണ് ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്നത്. ഇതിൽ സഭയെ എതിർക്കുന്നവരുടെ ഗൂഢാലോചനയുമുണ്ടാകാം എന്നാൽ അതൊന്നും സംഭവിക്കാതിരിക്കാൻ ആരോപണമുയർന്നപ്പോൾ തന്നെ മാറിനിന്ന് അന്വേഷണവുമായി സഹകരിച്ചിരുന്നെങ്കിൽ പൊതുസമൂഹത്തിൽ ഫ്രാങ്കോ അംഗീകരിക്കപ്പെടുമായിരുന്നുവെന്നും ഷാജി ജോർജ് പ്രസ്താനയിൽ കൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2Mo9Jwe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages