പ്രളയ ശേഷം കടലിനുണ്ടാകുന്നത് ഞെട്ടിക്കുന്ന മാറ്റം; കാത്തിരിക്കുന്നത് വന്‍ ദുരന്തം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

പ്രളയ ശേഷം കടലിനുണ്ടാകുന്നത് ഞെട്ടിക്കുന്ന മാറ്റം; കാത്തിരിക്കുന്നത് വന്‍ ദുരന്തം

തിരുവനന്തപുരം : നാടിനെയാകെ നടുക്കിയ മഹാപ്രളയം കരയെ മാത്രമല്ല കടലിലും വന്‍ നാശനഷ്ടങ്ങളാണ് വരുത്തിയിരിക്കുന്നത്. കരയിലേയ്ക്ക് നാം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളെല്ലാം പ്രളയത്തോടെ കടലില്‍ എത്തിപ്പെട്ടിരിക്കുകയാണ്. ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലിന്റെ അടിത്തട്ടില്‍ അടിഞ്ഞ് കൂടി മത്സ്യങ്ങളടക്കം ജീവജാലങ്ങള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം ടണ്‍ കണക്കിന് ചെളിയും മറ്റ് മാലിന്യങ്ങളും കടലിലെത്തിയത് ആവാസ വ്യവസ്ഥയില്‍ വലിയ ദോഷങ്ങളുണ്ടാക്കാന്‍ കാരണമാകും.

ഓരോ ദുരന്തങ്ങളും വലിയ മാറ്റങ്ങളാണ് കടലില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഓഖിയ്ക്ക് ശേഷം കടല്‍ മരുഭൂമിപോലെ ആയിരിക്കുന്നുവെന്നാണ് കടലിലെ കാഴ്ചകള്‍ വ്യക്തമാക്കുന്നത്. പ്രളയശേഷം കരയില്‍ നടത്തിക്കൊണ്ടിരിക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കടലിലെ നാശത്തെ കുറിച്ചും പഠനങ്ങളും പരിഹാര മാര്‍ഗങ്ങളും ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും ജൈവവൈവിധ്യ വിദഗ്ധര്‍ വിഷയം പഠിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.



from mangalam.com https://ift.tt/2pfReRF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages