ഫ്രഞ്ച് കപ്പല്‍ അഭിലാഷ് ടോമിയുടെ അടുത്തെത്തി: ഇനി രക്ഷാദൗത്യം ചെറുബോട്ടില്‍, വൈകിപ്പിക്കുന്നത് കൂറ്റന്‍ തിരമാലകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

ഫ്രഞ്ച് കപ്പല്‍ അഭിലാഷ് ടോമിയുടെ അടുത്തെത്തി: ഇനി രക്ഷാദൗത്യം ചെറുബോട്ടില്‍, വൈകിപ്പിക്കുന്നത് കൂറ്റന്‍ തിരമാലകള്‍

ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താനുള്ള ശ്രമം അവസാനഘട്ടത്തിലേക്ക്. ഫ്രഞ്ച് കപ്പല്‍ അഭിലാഷിന്റെ അടുത്തെത്തി. ചെറുബോട്ടില്‍ രക്ഷാസംഘം അഭിലാഷിന്റെ അടുത്തേക്ക് നീങ്ങുകയാണ്. കൂറ്റന്‍ തിരമാലകളും ശക്തമായ കാറ്റുമാണ് രക്ഷാദൗത്യത്തെ വൈകിപ്പിക്കുന്നത്.

ഫ്രാന്‍സിന്റെ മത്സ്യബന്ധന പട്രോളിങ് കപ്പലായ ഓസിരിസാണ് അഭിലാഷിന്റെ അടുത്ത് എത്തിയിരിക്കുന്നത്. വഞ്ചിയിലുണ്ടായിരുന്ന ഐസ് ടീ കുടിച്ചതു മുഴുവന്‍ ഛര്‍ദിച്ചെന്നും, അനങ്ങാനാവാത്ത അവസ്ഥയിലാണെന്നും അഭിലാഷ് സന്ദേശമയച്ചിരുന്നു. നിലവില്‍ പായ്‌വഞ്ചിയിലെ ആശയവിനിമയ ഉപകരണങ്ങളുടെ ചാര്‍ജ് കഴിയാറായിരിക്കുകയാണ്. രാജ്യാന്തര കപ്പല്‍ച്ചാലില്‍ നിന്ന് ഏറെ അകലെ ഒറ്റപ്പെട്ട മേഖലയായതുകൊണ്ടാണു രക്ഷാപ്രവര്‍ത്തനം വൈകുന്നത്. എയര്‍ ലിഫ്റ്റ് ചെയ്യാന്‍ കഴിയുന്ന തരം വിമാനങ്ങള്‍ക്കും ഹെലികോപ്ടറുകള്‍ക്കും കരയില്‍ നിന്ന് ഇത്രദൂരം പറന്ന് ദൗത്യം നിര്‍വഹിച്ചു തിരികെയെത്താനുള്ള ഇന്ധന ശേഷിയില്ല.

ഓസ്‌ട്രേലിയന്‍ കപ്പലായ എച്ച്എംഎഎസ് ബല്ലാറത്ത് തൊട്ടു പിന്നാലെ എത്തും. പ്രാഥമിക ചികിത്സ നല്‍കിയശേഷം ഓസ്‌ട്രേലിയന്‍ നാവികസേന കപ്പലില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും. 12 മീറ്റര്‍ അടി ഉയരത്തില്‍ ആഞ്ഞടിക്കുന്ന കൂറ്റന്‍ തിരമാലകളാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നത്. മത്സരത്തിലെ മറ്റൊരു മത്സരാര്‍ത്ഥിയായ അയര്‍ലണ്ടുകാരന്‍ ഗ്രിഗര്‍ മാക്വയ്ന്‍ ഫ്രഞ്ച് കപ്പല്‍ അടുത്ത് എത്തുന്നതിനു മുമ്പേ അഭിലാഷിനു അടുത്തെത്തും. ഗ്രിഗറിന്റെ പായ്‌വഞ്ചിയും മോശം കാലാവസ്ഥയില്‍ തകര്‍ന്നിരുന്നു. അപകടസ്ഥലത്തു നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയാണ് ഗ്രിഗര്‍.

ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സത്പുരയ്ക്കു വെള്ളിയാഴ്ചയോടെയെ എത്താനാകുവെന്ന് നാവികസേന അറിയിച്ചു. ഗോള്‍ഡന്‍ ോബ് പ്രയാണത്തിനിടെ മോശം കാലാവസ്ഥയില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി നാവികസേന കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ വിമാനമാണ് തകര്‍ന്ന നിലയില്‍ ഒഴുകി നടക്കുന്ന അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ നാവിക സേന പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യന്‍ നേവിയുടെ പി81 വിമാനം ഞായറാഴ്ച രാവിലെ മൗറിഷ്യസില്‍ നിന്ന് അഭിലാഷ് ടോമിക്കായി തിരച്ചില്‍ ആരംഭിച്ചിരുന്നു. തനിക്കു മുകളിലായി വിമാനം പറക്കുന്നുവെന്ന് അഭിലാഷ് ടോമി പ്രതികരിച്ചതായി അദേഹം വ്യക്തമാക്കിയിട്ടുണ്ട്. അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി ഒഴുകി നടക്കുന്ന മേഖലയില്‍ കനത്ത മഴയായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ്. അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തും വരെ ഇന്ത്യന്‍ നാവികസേനയുടെ വിമാനം അപകടസ്ഥലത്ത് തന്നെ തുടര്‍ന്ന് നിരീക്ഷണം നടത്തുമെന്ന് നേവി വ്യക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ ഗോള്‍ഡന്‍ ോബ് സംഘാടകര്‍ക്ക് തനിക്ക് സ്ട്രച്ചര്‍ ആവശ്യമാണെന്ന് സന്ദേശം അയച്ചിരുന്നു. മുതുകിന് ഗുരുതരമായി പരിക്കേറ്റ് തനിക്ക് അനങ്ങാന്‍ സാധിക്കുന്നില്ല എന്നാണ് അഭിലാഷ് ടോമി അറിയിച്ചിരിക്കുന്നത്. ഫ്രാന്‍സിലുള്ള റേസ് കണ്‍ട്രോള്‍ യൂണിറ്റുമായാണ് സന്ദേശങ്ങളിലൂടെ അഭിലാഷ് ടോമി ബന്ധപ്പെട്ടത്. ഈ സന്ദേശങ്ങള്‍ ഉടന്‍ തന്നെ ഓസ്‌ട്രേലിയയിലുള്ള സംയുക്ത രക്ഷാപ്രവര്‍ത്തന സംഘത്തിന് കൈമാറി. സ്വയം നീങ്ങാന്‍ സാധിക്കുന്നില്ലെന്നും സ്‌ട്രെച്ചര്‍ വേണമെന്ന് ആവശ്യപ്പെട്ടതായും നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ഡി.കെ ശര്‍മ അറിയിച്ചു.നടുവിന് പരിക്കേറ്റിട്ടുള്ളതിനാല്‍ വഞ്ചിയിലുള്ള സാറ്റ്‌ലൈറ്റ് ഫോണ്‍ ഉള്‍പ്പെടുന്ന കിറ്റ് എടുക്കാന്‍ പോലും അഭിലാഷിനു കഴിഞ്ഞിട്ടില്ല.

പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ട് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തില്‍പ്പെട്ടത്. പായ്‌വഞ്ചിയുടെ തൂണ് തകര്‍ന്ന് മുതുകിന് ഗുരുത പരുക്കേറ്റിട്ടുണ്ടെന്ന് ഇന്നലെ അയച്ച സന്ദേശത്തില്‍ അഭിലാഷ് പറഞ്ഞിരുന്നു.

ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. അറ്റ്‌ലാന്റിക് സമുദ്രവും ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന പ്രതീക്ഷയുടെ മുനമ്പു പിന്നിട്ട് കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി 'തുരിയ', ഇന്ത്യന്‍ നാവികസേനയുടെ തട്ടകമായ ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയിരുന്നു.അര നൂറ്റാണ്ട് മുമ്പുള്ള കടല്‍ പര്യവേക്ഷണ രീതികള്‍ മാത്രം ഉപയോഗിച്ചുള്ളതാണ് ഗോള്‍ഡന്‍ ോബ് റേസ്. ഏഴ് പേര്‍ ഇടയ്ക്കുവച്ച് പിന്മാറിയിരുന്നു. ഇപ്പോള്‍ അഭിലാഷ് ഉള്‍പ്പെടെ 11 പേരാണു മത്സരരംഗത്തുള്ളത്.



from mangalam.com https://ift.tt/2I8OTk7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages