സിഡ്നി: ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയുടെ അടുത്ത് രക്ഷാപ്രവർത്തകരെത്തി.ഫ്രഞ്ച് ഫിഷറീസ് പട്രോൾ വെസൽ ഓസിരിസാണ് അഭിലാഷിന്റെ പായ്വഞ്ചിക്കു സമീപമെത്തിയത്. കപ്പലിൽനിന്ന് രണ്ട് സോഡിയാക് ബോട്ടുകളിൽ രക്ഷാപ്രവർത്തകർ അഭിലാഷിന്റെ പായ്വഞ്ചിയിലെത്തും.തുടർന്ന് പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം അഭിലാഷിനെ കപ്പലിലെത്തിക്കും. ശേഷം ആസ്റ്റർഡാം ദ്വീപിൽ ഡോക്ടറുടെ അടുത്തെത്തിക്കും. നിലവിൽ ഓസ്ട്രേലിയയിലെ പെർത്തിൽനിന്ന് 3300 കിലോമീറ്റർ അകലെ പ്രക്ഷുബ്ധമായ കടലിലാണ് അഭിലാഷിന്റെ പായ്വഞ്ചിയുള്ളത്. ഗോൾഡൻ ഗ്ലോബ് റേസ് മത്സരാർഥിയും അഭിലാഷിനു വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുകയും ചെയ്യുന്ന മറ്റൊരു നാവികൻ ഗ്രെഗർ മക്ഗുക്കിനെയും രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തും. തൂരിയ എന്ന പായ്വഞ്ചിയിലായിരുന്നുമുപ്പത്തൊമ്പതുകാരനായ അഭിലാഷിന്റെ ഗോൾഡൻ ഗ്ലോബ് റേസിലെ സഞ്ചാരം. മോശം കാലാവസ്ഥയെ തുടർന്നാണ് അഭിലാഷ് അപകടത്തിൽപ്പെട്ടത്. പായ്വഞ്ചിയുടെ തൂൺ തകർന്നുവീണ് അഭിലാഷിന്റെ മുതുകിന് സാരമായ പരിക്കേറ്റെട്ടുണ്ടെന്നാണ് സൂചന. Read More:അച്ഛന് അന്ത്യചുംബനം നൽകാൻ പോയില്ല; അലോക് ഇപ്പോഴും അഭിലാഷ് ടോമിയെ തേടുകയാണ് Read More:പുറംലോകവുമായി യാതൊരു ബന്ധവും പാടില്ല; ഇത് ഭ്രാന്തന്മാരുടെ സമുദ്രപ്രയാണം content highlights:French vessel reached to abhilash, will rescue soon
from mathrubhumi.latestnews.rssfeed https://ift.tt/2DBwvSr
via
IFTTT
No comments:
Post a Comment