വായ്പ കുടിശിക 5000 കോടി: സ്‌റ്റെര്‍ലിങ് ബയോടെക് ഉടമ നൈജീരിയയിലേയ്ക്ക് മുങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

വായ്പ കുടിശിക 5000 കോടി: സ്‌റ്റെര്‍ലിങ് ബയോടെക് ഉടമ നൈജീരിയയിലേയ്ക്ക് മുങ്ങി

ന്യൂഡൽഹി: 5000 കോടി രൂപയുടെ വായ്പ തട്ടിപ്പുകേസിൽ സിബിഐ അന്വേഷണം നരിടുന്ന സ്റ്റെർലിങ് ബയോടെക് കമ്പനിയുടെ ഡയറക്ടർ നിതിൻ സന്ദേശര നൈജീരിയയിലേയ്ക്ക് കടന്നതായി റിപ്പോർട്ട്. നിതിനെകൂടാതെ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഡയറക്ടർമാരുമായ ചേതൻ സന്ദേശര, സഹോദര ഭാര്യ ദീപ്തി ബെൻ സന്ദേശര എന്നിവരും നൈജീരിയയിലേയ്ക്ക് കടന്നതായാണ് സൂചന. യുഎഇയിൽ ഇവരെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് നൈജീരിയയിലേയ്ക്ക് കടന്നതായി സംശയിക്കുന്നത്. ഇന്ത്യയും നൈജീരിയയും തമ്മിൽ കുറ്റവാളികളെകൈമാറുന്നതിനുള്ള ധാരണ ഇല്ലാത്തതുകൊണ്ട് തുടർ നടപടികളെ ഇത് ബാധിക്കും. അതിനിടെ ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയിൽ നിതിൻ സന്ദേശരയെ യുഎഇയിൽ പിടികൂടിയെന്ന വാർത്ത തെറ്റായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിനുമുമ്പെ ഇവർ നൈജീരിയയിലേയ്ക്ക് കടന്നതായാണ് സൂചന. വഡോദര ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ആന്ധ്ര ബാങ്ക് ഉൾപ്പെട്ട കൺസോർഷ്യത്തിൽനിന്ന് വായ്പയെടുത്ത 5000 കോടി രൂപ തിരിച്ചടച്ചില്ലെന്നാണ് കേസ്. രണ്ടുവർഷം മുമ്പുവരെയുള്ള കണക്കുപ്രകാരം കമ്പനിയുടെ മൊത്തം കുടിശിക 5383 കോടി രൂപയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2NAhRz5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages