സ്‌റ്റേ നീക്കി; അഭയ കേസില്‍ വിചാരണ ഒക്‌ടോബര്‍ എട്ടിന് തുടങ്ങും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

സ്‌റ്റേ നീക്കി; അഭയ കേസില്‍ വിചാരണ ഒക്‌ടോബര്‍ എട്ടിന് തുടങ്ങും

കൊച്ചി: സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ അടുത്ത മാസം എട്ടിന് ആരംഭിക്കും. വിചാരണയില്‍ മേലുണ്ടായിരുന്ന സ്‌റ്റേ ഹൈക്കോടതി നീക്കിയ സാഹചര്യത്തിലാണിത്. അഭയ മരിച്ച് 26 വര്‍ഷം പിന്നിടുമ്പോഴാണ് വിചാരണ നടപടിയിലേക്ക് കടക്കുന്നത്. സി.ബി.ഐ കോടതിയിലാണ് വിചാരണ നടക്കുക. 1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. കേസില്‍ മറ്റൊരു പ്രതിയായിരുന്ന ഫാ.ജോസ് പുതൃക്കയിലിനെ പിന്നീട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വേഗത്തില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം.



from mangalam.com https://ift.tt/2pvKyyT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages