ബീജിംഗ്: ആഡംബര കാറില്‍ കവറോടെ മാലിന്യം വഴിയില്‍ തള്ളിയാള്‍ക്ക് കിട്ടിയത് മുട്ടന്‍ പണി. സിഗ്നലില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് ആഡംബര കാറില്‍ ഇരുന്ന് യാത്രക്കാരി മാലിന്യം തള്ളിയത്. ഈ സമയം പിന്നാലെ എത്തിയ ബൈക്ക് റൈഡറാണ് കാര്‍ യാത്രക്കാരിക്കുള്ള പണി കൊടുത്തത്. മാലിന്യം ഉള്‍പ്പെടുന്ന ആ കവര്‍ എടുത്ത് കാറിനകത്തേക്ക് ഇടുകയാണ് ബൈക്കര്‍ ചെയ്തത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
ചൈനയിലാണ് സംഭവം ഉണ്ടായത്. ചൈന ഗ്ലോബല്‍ ടെലവിഷന്‍ നെറ്റ്വര്‍ക്കാണ് വീഡിയോ ഷെയര്‍ ചെയ്തത്. സിഗ്നലില്‍ കാത്ത് കിടക്കുന്ന കാറില്‍ നിന്നും യുവതി കവറിലാക്കി മാലിന്യം റോഡില്‍ ഇടുകയായിരുന്നു. പിന്നാലെ എത്തിയ ബൈക്കര്‍ കാറിന് സമീപം നിര്‍ത്തി കവര്‍ എടുത്തി കാറിലേക്ക് തന്നെ ഇടുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് റൈഡര്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോവുകയും കാറില്‍ നിന്നും യുവതി പുറത്തിറങ്ങി എന്തോ പറയുന്നതും വ്യക്തമാണ്. പിന്നാലെ എത്തിയ വാഹനത്തിലുണ്ടായിരുന്നവരാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
40 സെക്കന്റുകള്‍ മാത്രമാണ് വീഡിയോ ഉള്ളതെങ്കിലും നിരവധി പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബൈക്ക് യാത്രക്കാരന്റെ പ്രവൃത്തിയെ പലരും പ്രകീര്‍ത്തിക്കുന്നുമുണ്ട്.
A female motorcyclist picked up a garbage bag that thrown out by a driver in #Beijing and threw it back inside the vehicle pic.twitter.com/xbxPcQkQJH— CGTN (@CGTNOfficial) September 23, 2018
from mangalam.com https://ift.tt/2I8Pu5l
via IFTTT
No comments:
Post a Comment