യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ദ്യോക്കോവിച്ചിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ദ്യോക്കോവിച്ചിന്

ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നൊവാക് ദ്യോക്കോവിച്ചിന്. ഫൈനലിൽ യുവാൻ മാർട്ടിൻ ഡെൽപെട്രോയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ദ്യോക്കോവിച്ച് കിരീടം നേടിയത്. സ്കോർ 6-3,7-6,6-3. സെർബിയൻ താരത്തിന്റെ മൂന്നാം യുഎസ് ഓപ്പൺ കിരീടമാണിത്. യുഎസ് ഓപ്പണിൽ 2009-ൽറോജർ ഫെഡററെ വീഴ്ത്തിയ ചരിത്രം ഡെൽപെട്രോവിന് കൂട്ടായുണ്ടായിരുന്നു. പക്ഷെ ഇക്കുറി ദ്യോക്കോവിച്ചെന്ന എതിരാളിക്ക് മുന്നിൽ കരുത്തും ചരിത്രവും പോരാതെ വന്നു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെർബിയൻ താരം ഡെൽപൊട്രോയുടെ സ്വപ്നയാത്ര അവസാനിപ്പിച്ചത്. ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കിയ ദ്യോക്കോവിച്ചിന് രണ്ടാം സെറ്റിൽ എതിരാളി കടുത്ത വെല്ലുവിളിയുയർത്തി. ഒടുവിൽ 7-6 എന്ന സ്കോറിനാണ് സെർബിയൻ താരം സെറ്റ് സ്വന്തമാക്കിയത്. മൂന്നാം സെറ്റ് 6-3 എന്ന സ്കോറിന് സ്വന്തമാക്കി ദ്യോക്കോവിച്ച് യുഎസ് ഓപ്പണിലെ മൂന്നാം കിരീടത്തിൽ മുത്തമിട്ടു. കഴിഞ്ഞ വിംബിൾഡണിലും ചാമ്പ്യനായ ദ്യോക്കോവിച്ചിന്റെ പതിനാലാം ഗ്രാൻസ്ലാം കിരീടനേട്ടമാണിത്. 2009-ലെ യു.എസ് ഓപ്പണു ശേഷം ഡെൽ പോട്രോ ആദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാം ഫൈനലിലെത്തുന്നത്. 2014 യു.എസ് ഓപ്പൺ റണ്ണറപ്പായ ജാപ്പനീസ് താരം കെയ് നിഷികോരിയെ തോൽപ്പിച്ചാണ് നൊവാക് ദ്യോക്കോവിച്ച് ഫൈനലിൽ എത്തിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2x0huUc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages