യു.എസ് ഓപ്പണ്‍ ഫൈനലിനിടെ കലഹം; സെറീനയ്ക്ക് 12 ലക്ഷം രൂപ പിഴ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

യു.എസ് ഓപ്പണ്‍ ഫൈനലിനിടെ കലഹം; സെറീനയ്ക്ക് 12 ലക്ഷം രൂപ പിഴ

ന്യൂയോർക്ക്: യു.എസ് ഓപ്പൺ ഫൈനലിനിടെ ചെയർ അമ്പയറോട് മോശമായി പെരുമാറിയ ടെന്നീസ് താരം സെറീന വില്ല്യംസിന് ഒടുവിൽ പിഴ. ഏകദേശം 12 ലക്ഷം രൂപയാണ് അമേരിക്കൻ താരത്തിന് പിഴയായി വിധിച്ചത്. മൂന്ന് കുറ്റങ്ങളാണ് സെറീനക്കെതിരെ ചുമത്തിയിരിക്കുന്നത്. അമ്പയർ കാർലോസ് റാമോസിനെ അസഭ്യം പറഞ്ഞതിന് ഏഴ് ലക്ഷം രൂപയും മത്സരത്തിനിടെ കോച്ചിങ് സ്വീകരിച്ചതിന് മൂന്ന് ലക്ഷം രൂപയും റാക്കറ്റ് എറിഞ്ഞുടച്ചതിന് രണ്ട് ലക്ഷം രൂപയും പിഴയൊടുക്കണം. ഫൈനലിൽ സെറീനയെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ച് ജപ്പാൻ താരം നവോമി ഒസാക്ക കിരീടം ചൂടിയിരുന്നു. അതിരുവിട്ട പെരുമാറ്റത്തെ തുടർന്ന് സെറീനയ്ക്ക് രണ്ട് പെനാൽറ്റി പോയിന്റും ഒരു പെനാൽറ്റി ഗെയിമും ലഭിച്ചു. എന്നാൽ താനൊരു വഞ്ചകിയല്ലെന്നും കളിക്കളത്തിൽ ലിംഗവിവേചനമുണ്ടെന്നുമായിരുന്നു മത്സരശേഷം സെറീനയുടെ പ്രതികരണം. Content Highlights: Serena Williams fined $17,000 for U.S. Open final conduct


from mathrubhumi.latestnews.rssfeed https://ift.tt/2O6fBfv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages