മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 193 പോയന്റ് നഷ്ടത്തിൽ 38203ലും നിഫ്റ്റി 51 പോയന്റ് താഴ്ന്ന് 11537ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 881 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 702 ഓഹരികൾ നഷ്ടത്തിലുമാണ്. ആക്സിസ് ബാങ്ക്, ലുപിൻ, സിപ്ല, ഭാരതി എയർടെൽ, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. പവർ ഗ്രിഡ് കോർപ്, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതും കനത്ത വില്പന സമ്മർദവുമാണ് വിപണിയെ ബാധിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2wZm7xV
via
IFTTT
No comments:
Post a Comment