ജലസ്രോതസുകള്‍ വറ്റുന്നതിന് കാരണം വരള്‍ച്ചയല്ലെന്ന് നിഗമനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

ജലസ്രോതസുകള്‍ വറ്റുന്നതിന് കാരണം വരള്‍ച്ചയല്ലെന്ന് നിഗമനം

തിരുവനന്തപുരം: പ്രളയാനന്തരം ജലസ്രോതസുകൾ വറ്റുന്നതിന് കാരണം വരൾച്ചയല്ലെന്ന് സംസ്ഥാന ഭൂവിനിയോഗ ബോർഡ്. പ്രളയത്തിൽ ജല സ്രോതസ്സുകളിലെ മണൽ ഒലിച്ചുപോയി ആഴം വർധിച്ചതാണ് കാരണം. കിണറുകളിലെ ജലനിരപ്പ് താഴുന്നത് നദീതടം താഴ്ന്നതിനാലാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ ലഭിച്ചതിന്റെ പത്ത് ശതമാനം ജലം പോലും ഭൂഗർഭജലമായി ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ വിലയിരുത്തൽ. പ്രളയാനന്തരം നദികളും കിണറുകളും വറ്റുന്ന ഇപ്പോഴത്തെ പ്രതിഭാസം വരൾച്ചയല്ല. പ്രളയജലത്തിന്റെ കുത്തൊഴുക്കിൽ ജലസ്രോതസ്സുകളുടെ സ്വാഭാവികത നഷ്ടമായതാണ് ജലനിരപ്പ് താഴാൻ കാരണം. മണലും എക്കലും ഒഴുകിപ്പോയി നദികളുടെ ജലനിരപ്പ് താഴേക്ക് പോയതിനാൽ കിണറുകൾ അടക്കമുള്ള ഭൂഗർഭ ജലസ്രോതസ്സുകളിലെ ജലം താഴേത്തട്ടിലേക്ക് സ്വാഭാവികമായി നീങ്ങും. ഇതാണ് കിണറുകളിൽ സംഭവിക്കുന്നത്. പെട്ടന്നുണ്ടാകുന്ന പ്രളയത്തിന്റെ അനന്തരഫലം ഇതൊക്കെത്തന്നെയാണെന്നും ഭൂവിനിയോഗ ബോർഡ് പറയുന്നു. content highlights: Flood affected kerala,water sources, Kerala State Land Use Board


from mathrubhumi.latestnews.rssfeed https://ift.tt/2xnLN6R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages