പ്രളയാനന്തര മാനസികാരോഗ്യ ദുരന്തനിവാരണം: ആശ്വാസമേകിയത് 1.85 ലക്ഷം പേര്‍ക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

പ്രളയാനന്തര മാനസികാരോഗ്യ ദുരന്തനിവാരണം: ആശ്വാസമേകിയത് 1.85 ലക്ഷം പേര്‍ക്ക്

തിരുവനന്തപുരം: പ്രളയാനന്തരമുണ്ടായ വിവിധ തരത്തിലുള്ള മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 14 വരെയുള്ള കണക്കനുസരിച്ച് 1,85,538 പേർക്ക് സാമൂഹ്യ, മനഃശാസ്ത്രഇടപെടലുകളിലൂടെ സാന്ത്വനമേകാൻ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ. 10 ജില്ലകളിലായി 349 പരിശീലന പരിപാടികൾ വഴി ആശാവർക്കർമാർ ഉൾപ്പെടെ 16,671 പേർക്ക് മാനസികാരോഗ്യ ദുരന്തനിവാരണ പരിശീലനം നൽകിയാണ് ഇത് സാധ്യമാക്കിയതെന്നും മന്ത്രി അറിയിച്ചു. പരിശീലനം ലഭിച്ചവർ 661 ക്യാമ്പ് സന്ദർശനങ്ങളും 1,00,187 ഭവന സന്ദർശനങ്ങളും നടത്തി. ഇതിനു പുറമേ കൂടുതൽ ഇടപെടലുകൾ ആവശ്യമുള്ള 1525 പേർക്ക് മാനസികാരോഗ്യ ചികിത്സയും നൽകിയിട്ടുണ്ട്. ഇതിനായി 10 ജില്ലകളിലായി 120 ടീമുകൾ പ്രവർത്തിച്ച് വരുന്നു. ആശാ പ്രവർത്തകർ പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ ഭവന സന്ദർശനങ്ങൾ നടത്താനും അതുവഴി എല്ലാവർക്കും മാനസികാരോഗ്യ സേവനം ഉറപ്പുവരുത്തുവാനും കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തുണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ആഗസ്റ്റ് 18നാണ് എല്ലാ ജില്ലകളിലും മാനസികാരോഗ്യ ദുരന്ത നിവാരണ സംഘങ്ങൾ രൂപീകരിച്ചത്. മാനസികാരോഗ്യ സേവനം ആവശ്യമുള്ളവരെ കണ്ടെത്താൻ ഇന്റർവൻഷൻ ടീമുകളെ ചുമതലപ്പെടുത്തി. ദുരന്തത്തിൽപ്പെട്ട മറ്റുള്ളവർക്ക് ആശ്വാസം പകരുവാനും അവരുടെ പ്രശ്നങ്ങൾ കേൾക്കുവാനും ഈ ടീമുകൾ ശ്രദ്ധിക്കുകയുണ്ടായി. ഇതിൽതന്നെ കുട്ടികളുടെയും പ്രായമായവരുടെയും പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകി വരുന്നു. ഇതിനോടൊപ്പം വനിതാ ശിശു വികസന വകുപ്പ് കണ്ടെത്തി നിംഹാൻസ് പരിശീലനം നൽകിയ കൗൺസിലർമാരെക്കൂടി ക്യാമ്പുകളും ഭവനങ്ങളും സന്ദർശിക്കുന്ന ടീമുകളിൽ ഉൾപ്പെടുത്തി. രണ്ടാം ഘട്ടത്തിൽ പ്രവർത്തനങ്ങളെ വിപുലീകരിക്കുവാനും ഒരു സ്ഥിരം സംവിധാനം ആക്കുവാനുമാണ് ആശാ വർക്കർമാരെക്കൂടി ഉൾപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ദുരന്തം ബാധിച്ച എല്ലാ പഞ്ചായത്തുകളിലെയും ആശമാർക്ക് പരിശീലനം നൽകി. ഇതിനോടൊപ്പം ദുരന്തം ബാധിച്ച ജനങ്ങളുമായി ഇടപഴകുന്ന ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, റവന്യൂ ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാർ, മെമ്പർമാർ എന്നിവർക്ക് ജനങ്ങളുമായി ഇടപഴകുവാനും അവർ പറയുന്നത് കേൾക്കുവാനും അവർക്ക് ആശ്വാസം നൽകുവാനുള്ള പരിശീലനവും നൽകി വരുന്നു. ദുരന്തം കാരണം ഉണ്ടായ മാനസിക പ്രശ്നങ്ങൾ ആഴ്ചകൾ കഴിഞ്ഞ് പ്രത്യക്ഷപെടാം എന്നുള്ളതുകൊണ്ടും ഉൽകണ്ഠ, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾ ദീർഘകാലം നിണ്ടുനിൽക്കാം എന്നുള്ളതുകൊണ്ടും ദുരന്ത ബാധിത പ്രദേശങ്ങളിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രത്യേക മാനസികാരോഗ്യ പദ്ധതി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി. Content Highlights: Kerala Flood 2018, Mental Health, K.K.Shailaja teacher


from mathrubhumi.latestnews.rssfeed https://ift.tt/2MDphwi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages