ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോർജ് എം.എൽ.എയ്ക്കെതിരെ നടി സ്വര ഭാസ്കർ രംഗത്ത് വന്നിരുന്നു. എം.എൽ.എയുടെ വാക്കുകൾ ഏറെ ലജ്ജിപ്പിക്കുന്നുവെന്നും കേട്ടപ്പോൾ ഛർദ്ദിക്കുവാൻ തോന്നുന്നുവെന്നും സ്വര കുറിച്ചു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ധ്രുവീകരണം സമൂഹത്തെ മലിനമാക്കുവെന്നും സ്വര കൂട്ടിച്ചേർത്തു. സ്വരയുടെ ട്വീറ്റ് ചർച്ചയായതിന് തൊട്ടുപിന്നാലെ സംവിധായകൻ വിവേക് അഗ്നിഹോത്രി താരത്തെ അധിക്ഷേപിച്ച് രംഗത്തെത്തി. #മീടുപ്രോസ്റ്റിറ്റിയൂട്ട്നൺ എന്ന ഹാഷ്ടാഗോടു കൂടിയ പ്ലക്കാർഡ് എവിടെ എന്ന് വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തു. തുടർന്ന് സംവിധായകനെതിരേ ട്വിറ്ററിൽ വ്യാപക പ്രതിഷേധം ഉയർന്നു. സംഭവം കൈവിട്ട് പോയതോടെ അഗ്നിഹോത്രി ട്വീറ്റ് നീക്കം ചെയ്തു. ജോർജിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിത കമ്മീഷൻ രംഗത്ത് വന്നിട്ടുണ്ട്. ഈ മാസം 20 ന് ജോർജ് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് സമൻസ് അയച്ചിരിക്കുകയാണ്. കോട്ടയത്ത് വച്ചാണ് എം.എൽ.എ കന്യസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2x1uUyB
via
IFTTT
No comments:
Post a Comment