ന്യൂഡൽഹി: അസംപൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയിൽ ഉൾപ്പെടാത്തവരുടെ പൗരത്വം റദ്ദാക്കുകയും സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുകയും ചെയ്യുമെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി റാം മാധവ്. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുകയും വോട്ടർ പട്ടികയിൽനിന്നും സർക്കാർ ആനുകൂല്യങ്ങളിൽ നിന്നും നീക്കം ചെയ്യുകയും ചെയ്യും. ശേഷം സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കും. റാം മാധവ് പറഞ്ഞു. ലോകത്തിലെ ഒരു രാജ്യവും അനധികൃത കുടിയേറ്റം അനുവദിക്കാറില്ല. എന്നാൽ പ്രത്യേക രാഷ്ട്രീയാവസ്ഥയിൽ ഇന്ത്യ അനധികൃത കുടിയേറ്റക്കാർക്ക് സ്ഥിരം താവളമായിരിക്കുകയാണെന്നും റാം മാധവ് പറഞ്ഞു. അസമിലെ അനധികൃത കുടിയേറ്റങ്ങളുടെ ആധിക്യം വ്യക്തമായറിയാമായിരുന്ന പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1950കളിൽതന്നെ അസമിൽ പ്രത്യേക നിയമങ്ങളേർപ്പെടുത്തിയിരുന്നു. മാധവ് കൂട്ടിച്ചേർത്തു. അതേസമയം ദേശീയ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടുത്താനായി പൗരന്മാർക്ക് സമയവും അവസരവും നൽകുമെന്ന് മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കണമെന്നും സോനോവാൾ ആവശ്യപ്പെട്ടു. അസമിലെ ഇന്ത്യൻ പൗരന്മാരെയും അനധികൃത കുടിയേറ്റക്കാരെയും തിരിച്ചറിയാനായി സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ജൂലായ് 30ന് പുറത്തിറക്കിയ അസംപൗരത്വ രജിസ്റ്ററിന്റെ കരട് പട്ടികയിൽനിന്ന് 40 ലക്ഷം പേർ പുറത്തായിരുന്നു. ഇത് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. Content Highlights:"Detect, Delete, Deport": BJPs Ram Madhav On Assam Citizens List
from mathrubhumi.latestnews.rssfeed https://ift.tt/2Qm555h
via
IFTTT
No comments:
Post a Comment