മുംബൈ: ഓഹരി സൂചികകളിൽ ചാഞ്ചാട്ടം. 100 പോയന്റ് നേട്ടത്തോടെയാണ് സെൻസെക്സിൽ വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. രൂപയുടെ മൂല്യത്തിലെ തിരിച്ചടിയും കറന്റ് അക്കണ്ട് കമ്മിയിലെ വർധനവും കടപ്പത്ര വിപണിയിൽനിന്നുള്ള ആദായം വർധിച്ചതുമൊക്കെയാണ് സൂചികകളിൽ പ്രതിഫലിക്കുന്നത്. സെൻസെക്സ് രണ്ടുപോയന്റ് താഴ്ന്ന് 37919ലും നിഫ്റ്റി ഒരു പോയന്റ് നഷ്ടത്തിൽ 11436ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 744 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 617 ഓഹരികൾ നഷ്ടത്തിലുമാണ്. സൺ ഫാർമ, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, എസ്ബിഐ, ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, സിപ്ല, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഹീറോ മോട്ടോർകോർപ്, ടാറ്റ സ്റ്റീൽ, ഗെയിൽ, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഒഎൻജിസി, വേദാന്ത, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2MkEUsb
via
IFTTT
No comments:
Post a Comment