ആൽവാർ: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാജസ്ഥാൻ ബി.ജെ.പിയിലെ കലാപം രൂക്ഷമാവുന്നു. ആൽവാറിൽ കഴിഞ്ഞ ദിവസം നടന്ന മുഖ്യമന്ത്രിയുടെഗൗരവ് യാത്രക്കിടെമുഖ്യമന്ത്രിയെ സാക്ഷിയാക്കി വേദിയിൽ ബി.ജെ.പി നേതാക്കൻമാർ തമ്മിലടിച്ചു. ഇതിന്റെ വീഡിയെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചു. രോഹിതാഷ് ശർമ, ദേവി സിങ് ഷഖാവത് എന്നീ നേതാക്കന്മാരാണ് മുഖ്യമന്ത്രി വസുന്ധര രാജെയെയും നൂറുകണക്കിന് അണികളെയും സാക്ഷിയാക്കി തമ്മിൽ തല്ലിയത്. മുഖ്യമന്ത്രി നയിക്കുന്ന ഗൗരവ് യാത്രയുടെ സ്വീകരണ വേദിയിലാണ് പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. പരിപാടിക്കിടെ രോഹിതാഷ് ശർമ, ദേവി സിങ് ഷഖാവത് എന്നിവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീട് അത് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. മറ്റ് നേതാക്കൾ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്റെ നേട്ടങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനായി വസുന്ധര രാജെ നടത്തുന്ന ഗൗരവ് യാത്രയും തുടക്കം മുതലേ വിവാദങ്ങൾക്ക് കാരണമായിരുന്നു. പാർട്ടിയുടെ പ്രചരണത്തിനായി മുഖ്യമന്ത്രി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. 40 ദിവസം നീളുന്ന യാത്രയിൽ ഒരു ഘട്ടത്തിലും സംസ്ഥാന സർക്കാർ പരിപാടികൾ നടത്തരുതെന്ന് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്തെ 165 നിയമസഭാ മണ്ഡലങ്ങളിലൂടെ മുന്നേറുന്ന യാത്ര ആകെ 6054 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുക. അതേസമയം വസുന്ധര രാജെയുടെ ഗൗരവ് യാത്രക്ക് മറുപടിയായി സ്വാഭിമാൻ യാത്ര നടത്തുമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ജസ്വന്ത് സിങിന്റെ മകൻ മാനവേന്ദ്ര സിങ് പ്രഖ്യാപിച്ചിരുന്നു. പാർട്ടിയോട് ഇടഞ്ഞു നിന്നിരുന്ന മാനവേന്ദ്ര സിങ് കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയിൽ നിന്ന് രാജി വെച്ചത്. #WATCH: BJP leaders Rohitash Sharma & Devi Singh Shekhawat fight in presence of CM Vasundhara Raje during an event in Alwar, following which Shekhawat was brought down from stage by the CMs security personnel. The two leaders blamed each other of misbehaving on stage. #Rajasthan pic.twitter.com/VNYhD8kS6E — ANI (@ANI) September 22, 2018 content highlights:Two BJP leaders entered into a scuffle in the presence of Rajasthan Chief Minister
from mathrubhumi.latestnews.rssfeed https://ift.tt/2QUErjU
via
IFTTT
No comments:
Post a Comment