ഇസ്ലാമാബാദ്: തങ്ങൾ യുദ്ധത്തിന് തയ്യാറാണെന്നും പക്ഷെ ജനങ്ങളുടെയും അയൽ രാജ്യങ്ങളുടേയും താൽപര്യം കണക്കിലെടുത്ത് സമാധാനം തിരഞ്ഞെടുക്കുകയാണെന്നും പാകിസ്താൻ സൈന്യം. പാകിസ്താന്റെ പ്രവർത്തികൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകണമെന്ന ഇന്ത്യൻ കരസേനാ മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവനക്ക് മറുപടിയായാണ് പാക് സൈന്യം ഈ പ്രസ്താവന നടത്തിയത്. ഭീകരവാദത്തിനെതിരെ ദീർഘകാലമായി പോരാടുന്ന ചരിത്രമാണ് പാക് സൈന്യത്തിനുള്ളത്. സമാധാനത്തിന് നൽകേണ്ടി വന്ന വില എന്താണെന്നും ഞങ്ങൾക്ക് അറിയാം. സമാധാനത്തിനായുള്ള ഞങ്ങളുടെ താൽപര്യത്തെ ഞങ്ങളുടെ കഴിവുകേടായി കാണരുത്. യുദ്ധത്തിന് തയ്യാറാല്ലാത്തപ്പോഴാണ് നിങ്ങൾ അതിന് നിർബന്ധിക്കപ്പെടുന്നത്. പക്ഷെ ഞങ്ങൾ ഒരു ആണവ രാജ്യമാണ്. ഞങ്ങൾ തയ്യാറാണ്. -പാക് സൈനിക വക്താവ് ആസിഫ് ഗഫൂർ വ്യക്തമാക്കി. ബി.എസ്.എഫ് ജവാൻ ക്രൂരമായി കൊലചെയ്യപ്പെട്ട വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങൾ ഒരു ഉത്തരവാദിത്യമുള്ള സൈന്യമാണെന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തങ്ങൾ ചെയ്യാറില്ലെന്നും കഴിഞ്ഞ രണ്ട് ദശകമായി സമാധാനം നിലനിർത്തുന്നതിനായി തങ്ങൾ അധ്വാനിക്കുകയാണെന്നും പാക് സൈന്യം വ്യക്തമാക്കി. ഒരു സൈനികനെ അപമാനിക്കുന്ന പ്രവർത്തി തങ്ങൾ ചെയ്യില്ല. ഇതെല്ലാം ഇന്ത്യൻ സൈന്യത്തിന്റെ ആരോപണം മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ നടക്കുന്ന അഴിമതികളിൽ നിന്ന് ശ്രദ്ധ മറയ്ക്കാനാണ് ഇന്ത്യൻ സൈന്യ തലവൻ ഇത്തരത്തിൽ നിരുത്തരവാദിത്വപരമായ പ്രസ്താവനകൾ നടത്തുന്നതെന്ന്ഫവാദ് ചൗധരി വ്യക്തമാക്കി. താൻ ഒരു ബി.ജെ.പി നേതാവല്ലെന്ന് ഇന്ത്യൻ സൈനിക തലവൻ തിരിച്ചറിയണം. ആരാണ് സമാധാനത്തിനായി നിലകൊള്ളുന്നതെന്നും ആരാണ് യുദ്ധത്തിനായി നിലകൊള്ളുന്നതെന്നും ലോകം വീക്ഷിക്കുന്നുണ്ടെന്നും ചൗധരി വ്യക്തമാക്കി. ഇന്ത്യൻ ജവാന്റെ ക്രൂരമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ത്യ പാകിസ്താനുമായുള്ള മന്ത്രിതല ചർച്ചയിൽ നിന്ന് പിൻവാങ്ങിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ വാക് യുദ്ധം ആരംഭിച്ചത്. content highlights:ready for war but choose peace in interest of people: Pakistan Army
from mathrubhumi.latestnews.rssfeed https://ift.tt/2O22xuM
via
IFTTT
No comments:
Post a Comment