ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമിയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ എഐഎഡിഎംകെ എംഎൽഎ കരുണാസിനെ പോലീസ് അറസ്റ്റു ചെയ്തു. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്കെതിരെ വിമശനപരമായ പ്രസ്താവന നടത്തിയതിന് കരുണാസിനെതിരെ പൊതുജനപ്രതിഷേധം നിലവിലുണ്ടായിരുന്നു. ശശികലയുമായുള്ള ബന്ധത്തിന്റെ പേരിലാണ് പളനിസ്വാമിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചതെന്ന പ്രസ്താവന നടത്തിയതിന്കരുണാസിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു. വള്ളുവർ കോട്ടത്ത് നടന്ന പൊതുപരിപാടിയിലെ പ്രസംഗത്തിൽ നടത്തിയ നിയമവിരുദ്ധ പ്രസ്താവനകളാണ്കരുണാസിനെതിരെ ക്രിമിനൽ കേസെടുക്കാൻ കാരണമായത്. 47 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ഉപമുഖ്യമന്ത്രി പനീർശെൽവത്തിനെയും കരുണാസ് വിമർശിച്ചിരുന്നു. 2017 ൽ കൂവത്തൂർ റിസോർട്ടിൽ നടന്ന കാര്യങ്ങൾ തനിക്കറിയാമെന്നും അത് പുറത്തു പറയാൻ മടിയില്ലെന്നും കരുണാസ് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രസംഗത്തിനിടെ തന്റെ അനുയായികളോട് കൊലപാതകം ചെയ്തിട്ടു വന്നാൽ താൻ നോക്കിക്കോളാമെന്നും കരുണാസ് പറഞ്ഞിട്ടുണ്ട്. ഹൈക്കോടതിയുടെ മുമ്പാകെ തനിക്ക് പറയാനുള്ളതൊക്കെ വെളിപ്പെടുത്താൻ ഒരുക്കമാണെന്നും കരുണാസ് പറഞ്ഞു. സാമുദായിക സ്പർധ ഉളവാക്കുന്ന തരത്തിലുള്ള പരാമർശങ്ങളും പ്രസംഗത്തിലുണ്ട്. മുഖ്യമന്ത്രിക്കെതിരെ അപകീർത്തി ശ്രമം, സമുദായങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാനുള്ള ശ്രമം, ഗൂഢാലോചന എന്നിവയ്ക്കാണ് കരുണാസിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. വിവാദപരമായ പ്രസംഗം നടത്തിയതിന് തമിഴ്നാട് നാടാർ അസോസിയേഷൻ പ്രവർത്തകർ കരുണാസിന്റെ സാലിഗ്രമത്തെ വീട് ഉപരോധിച്ചിരുന്നു. രാമനാഥപുരം ജില്ലയിലെ തിരുവദനൈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കരുണാസ് തമിഴ്സിനിമകളിൽ നിരവധി ഹാസ്യവേഷങ്ങൾ ചെയ്തിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2Dmn49d
via
IFTTT
No comments:
Post a Comment