Image courtesy: facebook/Lulu Mol കൽപ്പറ്റ: മാനന്തവാടി സീറോ മലബാർ രൂപതയിലെ കാരയ്ക്കാമല മഠം അന്തേവാസിയുംഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ അംഗവുമായ സിസ്റ്റർ ലൂസി കളപ്പുരയെ പള്ളിയുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളിൽ നിന്ന് ഇടവക വിലക്കിയതായിപരാതി. വേദപാഠ അധ്യാപനം, വിശുദ്ധ കുർബാന നൽകൽ എന്നിവയിൽ നിന്നാണ് സിസ്റ്റർ ലൂസിയെ വിലക്കിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീകൾ നടത്തിയ സമരത്തിൽ സിസ്റ്റർ പങ്കെടുത്തിരുന്നു. ഇതേത്തുടർന്നാണ് നടപടിയെന്ന് സിസ്റ്റർ ആരോപിച്ചു. മദർ സുപ്പീരിയറാണ് വിലക്കിന്റെ കാര്യം അറിയിച്ചതെന്നും ഇടവക വികാരിയുടെ നിർദേശപ്രകാരമാണ് വിലക്കെന്ന്അറിയിച്ചെന്നും സിസ്റ്റർ ലൂസി മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. കന്യാസ്ത്രീകളുടെ സമരം അവസാനിച്ചതിനെ തുടർന്ന് ഞായറാഴ്ച പുലർച്ചെയാണ് എറണാകുളത്തുനിന്ന് സിസ്റ്റർ ലൂസി മഠത്തിലെത്തിയത്. കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചുകൊണ്ട് സിസ്റ്റർ ലൂസി മാധ്യമങ്ങളോടു പ്രതികരിക്കുകയും ചെയ്തിരുന്നു, content highlights:Church takes action against sister Lucy kalappura
from mathrubhumi.latestnews.rssfeed https://ift.tt/2OJFi5J
via
IFTTT
No comments:
Post a Comment