തിരുവനന്തപുരം: ചികിത്സയ്ക്കായി മൂന്നാഴ്ച മുമ്പ് അമേരിക്കയിലേക്ക് പോയമുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി.പുലർച്ചെ മൂന്നരയോടെയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. നേരത്തെ ആഗസ്റ്റ് 19ന് പോകാനായിരുന്നു തീരുമാനിച്ചത് എങ്കിലും കേരളത്തിലുണ്ടായ പ്രളയം കാരണം ആ യാത്ര നീട്ടിവെക്കുകയായിരുന്നു. മടങ്ങിവരുന്നതിന് മുമ്പ് വ്യാഴാഴ്ച പ്രളയ ബാധിതർക്കു സഹായമെത്തിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി അമേരിക്കൻ മലയാളികളുമായി ചർച്ച നടത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2PYbti1
via
IFTTT
No comments:
Post a Comment