ബിഷപ്പ് ഫ്രാങ്കോയെ മഠത്തിലെത്തിച്ച് തെളിവെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

ബിഷപ്പ് ഫ്രാങ്കോയെ മഠത്തിലെത്തിച്ച് തെളിവെടുത്തു

കോട്ടയം: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെകുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുത്തു. മഠത്തിലെ 20-ാം നമ്പർ ഗസ്റ്റ് റൂമിൽ വച്ച് കന്യാസ്ത്രീയെ ബിഷപ്പ് രണ്ടുവട്ടം ബലാത്സംഗം ചെയ്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. സംഭവം നടന്ന 20-ാം നമ്പർ മുറിയിലെത്തിച്ചാണ് തെളിവെടുത്തത്. 9.58 ഓടെയാണ് കോട്ടയം പോലീസ് ക്ലബ്ബിൽനിന്ന്ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിലേക്ക് കൊണ്ടുപോയത്. തെളിവെടുപ്പിന്റെ സമയത്ത് ബിഷപ്പുമായി മുഖാമുഖം വരുന്ന സാഹചര്യം ഒഴിവാക്കാൻ കന്യാസ്ത്രീകൾക്ക് നിർദേശം നൽകിയിരുന്നു. ബിഷപ്പിനെ തിരികെ കോട്ടയം പോലീസ് ക്ലബിലെത്തിച്ചു. 24-ാം തിയതി വരെയാണ് പോലീസിന് ഫ്രാങ്കോയെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. content highlights:Bishop franco mulakkal taken to kuravilangad convent for evidence collection


from mathrubhumi.latestnews.rssfeed https://ift.tt/2Nv6dFM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages