മുംബൈ: ഉയർന്നജാതിക്കാരിയായ പെൺകുട്ടിയുടെ കയ്യിൽപിടിച്ചതിനും മിഠായി കൊടുത്തതിനും താഴ്ന്നജാതിക്കാരനായ പതിമൂന്നുകാരനെ ക്രൂരമായി മർദിച്ച് നഗ്നനാക്കി പൊതുവഴിയിലൂടെ നടത്തി. മഹാരാഷ്ട്രയിലെ കോലാപുരിനു സമീപമാണ് സംഭവം. പരസ്പരം പരിചയമുള്ളവരാണ് ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും കുടുംബമെന്നും ഒരു മാസം മുമ്പാണ് സ്കൂളിൽനിന്നു മടങ്ങി വരുന്നതിനിടെ പട്ടികജാതിക്കാരനായ ആൺകുട്ടി പെൺകുട്ടിയുടെ കയ്യിൽപിടിച്ചതും ചോക്കലേറ്റ് കൊടുത്തതെന്നും അജാര സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പത്തുവയസ്സുകാരിയാണ് പെൺകുട്ടി. വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളോട് ഇക്കാര്യം പറയുകയും തുടർന്ന് ഇരുകുടുംബങ്ങളും തമ്മിൽ സംഘർഷം രൂപപ്പെടുകയുമായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു. പെൺകുട്ടിയെ പിന്നീട് അമ്മാവന്റെ വീട്ടിലേക്ക് അയച്ചു. തുടർന്ന് വെള്ളിയാഴ്ച പെൺകുട്ടിയുടെ അമ്മാവൻ സ്ഥലത്തി. ഇയാളും സുഹൃത്തും ചേർന്ന് ആൺകുട്ടിയെ പിടികൂടി മുറിയിലടയ്ക്കുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. ശേഷം ആൺകുട്ടിയെ നഗ്നനാക്കി വീട്ടിൽനിന്ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് വരെ നടത്തിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കളിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആൺകുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ഗ്രാമത്തിലുണ്ടായ സംഘർഷാവസ്ഥയിൽ നിയന്ത്രണവിധേയമായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇരുസമുദായത്തിലെയും നേതാക്കൾ ശനിയാഴ്ച സമാധാന ചർച്ച നടത്തിയിരുന്നു. അതേസമയം മുൻകരുതലിന്റെ ഭാഗമായി പോലീസ് സംഘത്തെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. content highlights:13-year-old Boy thrashed and paraded naked for offering chocolate to upper caste girl
from mathrubhumi.latestnews.rssfeed https://ift.tt/2O8YNI0
via
IFTTT
No comments:
Post a Comment