സ്വജനപക്ഷപാതം പാടില്ല, വിദേശയാത്രയ്ക്ക്‌ അനുമതി വാങ്ങണം- ബിജെപി മുഖ്യമന്ത്രിമാരോട് മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

സ്വജനപക്ഷപാതം പാടില്ല, വിദേശയാത്രയ്ക്ക്‌ അനുമതി വാങ്ങണം- ബിജെപി മുഖ്യമന്ത്രിമാരോട് മോദി

ന്യൂഡൽഹി: സ്വജനപക്ഷപാതിത്വത്തിനെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീത്. ഭരണത്തിലും സ്ഥാനാർഥി നിർണയത്തിലും വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്നതിനെതിരെയാണ് പ്രധാനമന്ത്രിയുടെ ഉപദേശം. വിദേശ യാത്ര നടത്തുന്നതിനു മുൻപ് തന്നെ അറിയിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബിജെപി മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും നടന്ന കൂടിക്കാഴ്ചയിലായിരുന്നു മോദിയുടെ നിർദേശമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അധികാരത്തിലിരിക്കുമ്പോൾ ബന്ധുക്കളും കുടുംബാംഗങ്ങളും അവകാശവാദങ്ങളുന്നയിക്കുന്നത് പതിവാണ്. എന്നാൽ അത്തരം കാര്യങ്ങൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇതിൽ പരാജയപ്പെട്ടാൽ, ഇത്തരം കാര്യങ്ങളിൽ കോൺഗ്രസിനെ വിമർശിക്കുന്നബിജെപിയുടെ രാഷ്ട്രീയ നീക്കം ദുർബലപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടു പതിറ്റാണ്ടുമുൻപ് മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ പരാജയം മോദി ഓർമിപ്പിച്ചു.വേണ്ടപ്പെട്ടവർക്ക് സീറ്റുകൾ വീതംവെച്ചു നൽകിയതാണ് അന്ന് തീരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മിസോറം, തെലങ്കാന എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. ഈ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ നിരവധി നേതാക്കൾ തങ്ങളുടെ ബന്ധുക്കൾക്കായി സീറ്റുകൾ ആവശ്യപ്പെട്ട് പാർട്ടിയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത്തരം സ്ഥാനാർഥിത്വം അനുവദിക്കരുതെന്നാണ് പാർട്ടിയുടെ നിലപാട്. തിരഞ്ഞെടുപ്പിൽ ഇത് പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് ബിജെപി ഭയപ്പെടുന്നതായാണ് റിപ്പോർട്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും വിദേശയാത്ര നടത്തുമ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരിക്കണമെന്ന് മോദി നിർദേശിച്ചു. ഔദ്യോഗിക, സ്വകാര്യ വിദേശയാത്രകൾ നടത്തുമ്പോൾ നടത്താനുദ്ദേശിക്കുന്ന യാത്രയുടെ വിശദാംശങ്ങൾ, ആതിഥേയർ, പരിപാടികൾ തുടങ്ങിയ കാര്യങ്ങൾ തന്നെ അറിയിക്കണമെന്നാണ് നിർദേശം. Content highlights:Shun nepotism, should consult on foreign trips, Modi, BJP chief ministers


from mathrubhumi.latestnews.rssfeed https://ift.tt/2NdDVzi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages