മനോഹര്‍ പരീക്കറെ ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

മനോഹര്‍ പരീക്കറെ ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പനാജി: പനി ബാധിച്ചതിനെ തുടർന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറെ ഗോവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ കാൻഡോളിം ബീച്ച് വില്ലേജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാൻക്രിയാസിലെ അർബുദ ബാധയ്ക്കുള്ളചികിത്സയിലാണ് പരീക്കറിപ്പോൾ. അതിനിടെയാണ് പനി പിടിപെട്ടത്. വിദഗ്ധ ചികിത്സക്കായി അമേരിക്കയിലായിരുന്ന പരീക്കർ സെപ്റ്റംബർ ആറിന് മടങ്ങിയെത്തിയ ശേഷം പനാജിയിലുള്ള സ്വകാര്യവസതിയിൽ വിശ്രമത്തിലായിരുന്നു.ഒരാഴ്ച മുമ്പും അദ്ദേഹം കാൻഡോളിം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ മൈക്കൽ ലോബോയാണ് മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ പരീക്കറിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ലോബോ വിസമ്മതിച്ചു. പൈറ ഗ്രാമത്തിലെ തറവാട്ടിൽ പതിറ്റാണ്ടുകളായി തുടർന്നു വരുന്ന ഗണേശ ചതുർഥി പൂജയിലും അനാരോഗ്യം കാരണം പരീക്കർ പങ്കെടുത്തിരുന്നില്ല. ആറുമാസത്തിനിടയിൽ മൂന്നു തവണ പരീക്കർ വിദഗ്ധചികിത്സക്കായി അമേരിക്കയിലേക്ക് പോയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2NKO9qo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages