അബുദാബി: ഏഷ്യൻ വൻകരയുടെ ക്രിക്കറ്റ് പോരാട്ടത്തിന് ശനിയാഴ്ച തുടക്കമാകും. ഇന്ത്യയടക്കം ആറു ടീമുകളാണ് പതിനാലാമത് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. യു.എ.ഇ.യിലാണ് ടൂർണമെന്റ്. ഇത് മൂന്നാം തവണയാണ് യു.എ.ഇ, ഏഷ്യൻ ടീമുകളുടെ പോരാട്ടത്തിന് വേദിയാവുന്നത്. മുമ്പ് 1984, 1995 വർഷങ്ങളിൽ ടൂർണമെന്റിന് ആതിഥേയത്വം വഹിച്ച യു.എ.ഇ.യ്ക്ക് സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിന് യോഗ്യതയില്ല. ടൂർണമെന്റ് ട്വന്റി-20 ഫോർമാറ്റിൽനിന്ന് മാറി വീണ്ടും ഏകദിനത്തിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. യോഗ്യത നേടി ഹോങ് കോങ് ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവർക്ക് പുറമേ യോഗ്യത വഴിയെത്തിയ ഹോങ് കോങ്ങും ഇത്തവണത്തെ ടൂർണമെന്റിൽ പങ്കെടുക്കും. ഇന്ത്യ, പാകിസ്താൻ, ഹോങ് കോങ് എന്നിവർ എ ഗ്രൂപ്പിലും അഫ്ഗാനിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾ ബി ഗ്രൂപ്പിലും മത്സരിക്കും. യോഗ്യതാ റൗണ്ടിന്റെ ഫൈനലിൽ യു.എ.ഇ.യെ തോൽപ്പിച്ചാണ് ഹോങ് കോങ്ങിന്റെ ടൂർണമെന്റിലേക്കുള്ള വരവ്. ഓരോ ഗ്രൂപ്പിൽനിന്നും രണ്ടുവീതം ടീമുകൾ സൂപ്പർ ഫോറിലെത്തും. അവിടെ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും. ഇതിൽ മുന്നേറുന്ന രണ്ടു ടീമുകൾ നേരിട്ട് ഫൈനലിലെത്തും. വിശ്രമമില്ലാതെ ടീം ഇന്ത്യ സെപ്റ്റംബർ 18-ന് ഹോങ് കോങ്ങിനെതിരായാണ് ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യമത്സരം. തൊട്ടടുത്ത ദിനംതന്നെ ഇന്ത്യ പാകിസ്താനെയും നേരിടും. രണ്ടു മത്സരങ്ങൾ തുടരെ കളിക്കേണ്ടിവരുന്നത് ഇന്ത്യയ്ക്ക് പാകിസ്താനെതിരായുള്ള മത്സരത്തിൽ തിരിച്ചടിയാവും. നായകൻ വിരാട് കോലിക്ക് പകരം രോഹിത് ശർമയാണ് ടീമിനെ നയിക്കുക. ശിഖർ ധവാനാണ് ഉപനായകൻ. മുൻനായകൻ മഹേന്ദ്രസിങ് ധോനി, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, ഭുവനേശ്വർ കുമാർ എന്നിവർ ടീമിനൊപ്പമുണ്ട്. രാജസ്ഥാൻ മീഡിയം പേസ് ബൗളർ ഖലീൽ അഹമ്മദാണ് ടീമിലെ പുതുമുഖം. ഏഷ്യാ കപ്പ് ജേതാക്കൾ 1984-ഇന്ത്യ 1986-ശ്രീലങ്ക 1988-ഇന്ത്യ 1990-91-ഇന്ത്യ 1995-ഇന്ത്യ 1997-ഇന്ത്യ 2000-പാകിസ്താൻ 2004-ശ്രീലങ്ക 2008-ശ്രീലങ്ക 2010-ഇന്ത്യ 2012-പാകിസ്താൻ 2014-ശ്രീലങ്ക 2016-ഇന്ത്യ Content Highlights:asia cup cricket tournament starts Saturday
from mathrubhumi.latestnews.rssfeed https://ift.tt/2CVpefB
via
IFTTT
No comments:
Post a Comment