ചോദ്യം ചെയ്യലിന് ശേഷം ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

ചോദ്യം ചെയ്യലിന് ശേഷം ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തേക്കും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ശേഷമുണ്ടായേക്കും. ബിഷപ്പിനെതിരെ പോലീസിന് ശക്തമായ തെളിവുകളും മൊഴികളും ലഭിച്ച പശ്ചാത്തലത്തിലാണിത്. ഇതിൽ നിർണായകമായത് ബിഷപ്പ് മഠത്തിൽ എത്തിയത് സ്ഥിരീകരിക്കുന്ന മൊഴികളും രേഖകളുമാണ്. കന്യാസ്ത്രിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ പരിഹരിച്ചതായും പോലീസ് അറിയിച്ചു. കന്യാസ്ത്രീ പരാതിയിൽ പറഞ്ഞ ദിവസം കുറവിലങ്ങാട് മഠത്തിൽ ബിഷപ്പിനെഎത്തിച്ചതായി ഡ്രൈവറും മൊഴി നൽകിയിട്ടുണ്ട്. മറ്റു മൊഴികളും ഇതിനോട് യോജിക്കുന്നതാണ്. പീഡനം നടന്നതിന്റെ പിറ്റേദിവസം എങ്ങനെ ബിഷപ്പിനൊപ്പം ചടങ്ങിൽ പങ്കെടുത്തു എന്നതിന് കന്യാസ്ത്രീ കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ. ബിഷപ്പിന്റെ ലാപ്ടോപ്പ്, മൊബൈൽഫോൺ എന്നിവ പോലീസിന്റെ കൈവശമുണ്ട്. കന്യാസ്ത്രീയുടെ പക്കലുണ്ടായിരുന്നഹാർഡ് ഡിസ്കും പോലീസിന്റെ കൈവശമാണുള്ളത്. ഈ മാസം 19-ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ അന്വേഷണ സംഘം ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസയച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2Mu54c0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages