പട്ന: ലോക് ജനശക്തി പ്രസിഡന്റ് രാംവിലാസ് പാസ്വാനെതിരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മകൾ ആശാ പാസ്വാൻ. ആർജെഡി സീറ്റ് നൽകിയാൽ പാസ്വാന്റെ മണ്ഡലമായ ഹാജിപുർ നിയോജകമണ്ഡലത്തിൽ മത്സരിക്കുമെന്ന് അവർ വ്യക്തമാക്കി. രാംവിലാസ് പാസ്വാൻ മകനെ മാത്രമാണ് രാഷ്ട്രീയത്തിൽ പ്രോത്സാഹിപ്പിക്കുന്നതെന്നും തന്നെ അവഗണിക്കുകയാണെന്നും ആശ പാസ്വാൻ ആരോപിച്ചു. മകൻചിരാഗ് പാസ്വാനെ എംപിയാക്കിയ പാസ്വാൻ പെൺമക്കളോട് വിവേചനം കാണിക്കുന്നെന്നും അവർ പറഞ്ഞു. എൽജെപിയുടെ പാർലമെന്ററി പാർട്ടി നേതാവായി ചിരാഗിനെ തിരഞ്ഞെടുത്തപ്പോഴും തന്നെ പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് പാസ്വാനെതിരെ ആർജെഡി ടിക്കറ്റിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. രാംവിലാസ് പാസ്വാന്റെ ആദ്യ ഭാര്യയിലുള്ള രണ്ടു പെൺമക്കളിൽ ഒരാളാണ് ആശ പാസ്വാൻ. രണ്ടാമത്തെ ഭാര്യയിലുള്ള മകനാണ് ചിരാഗ് പാസ്വാൻ. എൽജെപിയുടെ ദളിത് വിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്ന അനിൽ സാധു ആണ് ആശയുടെ ഭർത്താവ്. ഇദ്ദേഹം പിന്നീട് എൽജെപി വിട്ട് ആർജെഡിയിൽ ചേർന്നു. താനോ ഭാര്യയോ പാസ്വാനെതിരെ മത്സരിക്കുമെന്ന് അനിൽ സാധു നേരത്തെ പറഞ്ഞിരുന്നു. സ്വന്തക്കാർക്കു മാത്രം പാർട്ടിയിൽ സ്ഥാനമാനങ്ങൾ നൽകുന്നതായുള്ള ആരോപണം നേരത്തെ തന്നെ പാസ്വാനെതിരെ ഉയർന്നിരുന്നു. പാസ്വാന്റെ അനുജൻ പശുപതി കുമാർ പരാസ് ആണ് പാർട്ടിയുടെ അധ്യക്ഷൻ. മറ്റൊരു സഹോദരൻ രാം ചന്ദ്ര പാസ്വാൻ എംപിയാണ്. സഹോദരീ പുത്രൻ പ്രിൻസ് രാജ് എൽജെപിയുടെ വിദ്യാർഥി വിഭാഗം അധ്യക്ഷനുമാണ്. Content Highlights:contest election against Paswan Lok Sabha polls, Ram Vilas Paswan, LJP
from mathrubhumi.latestnews.rssfeed https://ift.tt/2MvtL7Y
via
IFTTT
No comments:
Post a Comment