അലഹബാദ്: അലബഹാദിലെ ബൽസാൻ ചൗരയിലുണ്ടായിരുന്ന പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പ്രതിമ നീക്കം ചെയ്തു. അടുത്ത വർഷം നടക്കാനിരിക്കുന്ന കുംഭമേളയോടനുബന്ധിച്ച് നഗരം സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് പ്രതിമ നീക്കം ചെയ്തതെന്ന് അധികൃതർ അറിയിച്ചു. അതേ സമയം നെഹ്റുവിന്റെ പ്രതിമ നിന്നിരുന്ന അതേ റോഡിലുള്ള ആർഎസ്എസ് ആചാര്യൻ ദീൻ ദയാൽ ഉപാധ്യായയുടെ പ്രതിമ നീക്കം ചെയ്തിട്ടില്ല. നെഹ്റുവിന്റെ പ്രതിമ നീക്കം ചെയ്തതിനെതിരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയെ അപമാനിക്കുന്ന നടപടിയാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. നടപടിക്കെതിരെ കോൺഗ്രസും സമാജ് വാദി പാർട്ടി പ്രവർത്തകരും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രവർത്തകർ പ്രതിമ നീക്കം ചെയ്യാനെത്തിയ ക്രെയിൻ തടഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുദ്രാവാക്യം വിളിച്ചു. നെഹ്റുവിന്റെ പ്രതിമ റോഡിന്റെ മധ്യത്തിലായിരുന്നുവെന്നും അടുത്തുള്ള പാർക്കിലേക്ക് മാറ്റി സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. അതേ സമയം ദീൻ ദയാൽ ഉപാധ്യായയുടെ പ്രതിമ എന്തു കൊണ്ട് നീക്കം ചെയ്തില്ലെന്ന പ്രതിഷേധക്കാരുടെ ചോദ്യത്തിന് അധികൃതർ മറുപടി നൽകിയിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2QtGAmz
via
IFTTT
No comments:
Post a Comment