ബോസ്റ്റണില്‍ വാതക പൈപ്പ്‌ലൈനില്‍ സ്‌ഫോടന പരമ്പര; നിരവധിപ്പേര്‍ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

ബോസ്റ്റണില്‍ വാതക പൈപ്പ്‌ലൈനില്‍ സ്‌ഫോടന പരമ്പര; നിരവധിപ്പേര്‍ക്ക് പരിക്ക്

ബോസ്റ്റൺ: അമേരിക്കയിലെ ബോസ്റ്റണിൽ വാതക പൈപ്പ് ലൈനിലുണ്ടായ സ്ഫോടനങ്ങളെ തുടർന്ന് നൂറുകണക്കിന് സ്ഥലവാസികളെ ഒഴിപ്പിച്ചു. വിവിധ ഇടങ്ങളിലുണ്ടായ സ്ഫോടങ്ങളിൽ ആറ് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് വിവിധയിടങ്ങളിൽ സ്ഫോടന പരമ്പരയുണ്ടായത്. മിക്കവാറും സ്ഫോടനങ്ങളുണ്ടായത് വീടുകളിലാണ്. ബോസ്റ്റൺ നഗരത്തിലെ ലോറൻസ്, എൻഡോവർ, നോർത്ത് എൻഡോവർ എന്നിവിടങ്ങളിലായി 40 കിലോമീറ്റർ പ്രദേശത്ത് 70 ഇടങ്ങളിലാണ് സ്ഫോടനമുണ്ടായത്. കൊളംബിയ ഗ്യാസ് കമ്പനിയുടെ വാതക പൈപ്പ്ലൈനിലാണ് സ്ഫോടനങ്ങളുണ്ടായത്. 100 വീടുകളെങ്കിലും അഗ്നിക്കിരയായിട്ടുണ്ടെന്നാണ് കരുതുന്നത്. വാതക പൈപ്പ് ലൈനിലുണ്ടായ അമിത മർദ്ദമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. സ്ഫോടനങ്ങളെ തുടർന്ന് സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളിൽ തീ പടർന്നുപിടിച്ചു. ആളുകളെ ഒഴിപ്പിച്ചതിനാൽ വലിയ അപകടം ഒഴിവായി. നിരവധി കെട്ടിടങ്ങൾ കത്തിനശിച്ചിട്ടുണ്ട്. ഒരു അഗ്നിരക്ഷാ സേനാംഗം അടക്കം ആറു പേർക്ക് സ്ഫോടനങ്ങളിൽ പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. കുടുതൽ അപകടം ഒഴിവാക്കുന്നതിനായി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വാതക വിതരണം നിർത്തുകയും ചെയ്തു. കൊളംബിയ കമ്പനിയുടെ ഗ്യാസ് ഉപഭോക്താക്കൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വീടുവിട്ടു പോകണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സ്ഫോടനങ്ങൾക്കു പിന്നിൽ അട്ടിമറി ശ്രമങ്ങൾ നടന്നിട്ടുള്ളതായി സൂചനകളില്ലെന്നാണ് പ്രാഥമിക വിവരം. LATEST: Evacuations are taking place in multiple neighborhoods north of Boston where residents have smelled gas, according to Massachusetts State Police. Authorities confirmed fires and explosions at 39 locations: https://t.co/FLlKiNwVMO pic.twitter.com/HYPFyccL7K — ABC News (@ABC) September 13, 2018 Content Highlights:Hundreds Evacuated, 70 Explosions in Gas Pipeline, Boston, US


from mathrubhumi.latestnews.rssfeed https://ift.tt/2QsOeO4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages