സിബിഎസ്ഇ റാങ്കുകാരി കൂട്ടബലാത്സംഗത്തിനിരയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

സിബിഎസ്ഇ റാങ്കുകാരി കൂട്ടബലാത്സംഗത്തിനിരയായി

ഗുരുഗ്രാം:കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ഹരിയാണയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കോച്ചിങ് സെന്ററിലേക്കുള്ള യാത്രയ്ക്കിടെയാണ് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. പെൺകുട്ടിയെ ബോധരഹിതയായി ബസ്സ്റ്റാൻഡിൽ കണ്ടെത്തുകയായിരുന്നു. ബിരുദ വിദ്യാർഥിനിയായ പെൺകുട്ടി സിബിഎസ്ഇ ബോർഡ് പരീക്ഷയിൽ റാങ്കുനേടുകയും രാഷ്ട്രപതിയുടെ അനുമോദനം ലഭിക്കുകയും ചെയ്തിരുന്നു. മൂന്നു പേർ ചേർന്നാണ് പെൺകുട്ടിയെ ബലം പ്രയോഗിച്ച് കൊണ്ടുപോയത്. അടുത്തുള്ള വയലിലേക്ക് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. ഇവരെ കൂടാതെ അവിടെയുണ്ടായിരുന്ന മറ്റു ചിലരും പീഡിപ്പിച്ചതായുംപെൺകുട്ടിയുടെ മൊഴിയിലുണ്ട്. ഇവരെല്ലാവരും പെൺകുട്ടിയുടെ ഗ്രാമത്തിൽ നിന്നുള്ളവരാണ്. പരാതി സ്വീകരിക്കാൻ സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് വിദ്യാർഥിനിയുടെ മാതാപിതാക്കൾ ആരോപിച്ചു. മറ്റൊരു പോലീസ് സ്റ്റേഷനിലാണ് ഇവർ പരാതി നൽകിയത്. കുറ്റകൃത്യം നടന്ന സ്ഥലപരിധിയിലുള്ള സ്റ്റേഷനിലല്ലാത്തതു കൊണ്ട് സീറോ എഫ്ഐആർ ആണ് ഫയൽ ചെയ്തതെന്ന് പരാതി സ്വീകരിച്ച സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥൻ പറഞ്ഞു. കേസ് കൃത്യം നടന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റും.


from mathrubhumi.latestnews.rssfeed https://ift.tt/2NeN4b9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages